Updated on: 4 December, 2020 11:18 PM IST
മുരിങ്ങ ഉത്‌പന്നങ്ങളുടെ വാർഷികവിൽപ്പന ആഗോളവിപണിയിൽ. 27,000 കോടി രൂപയിലേറെയാണ് .ഇന്ത്യയാണ് മുരിങ്ങയുടെ ജന്മദേശമെങ്കിലും, മുരിങ്ങ ഒരു ‘അദ്ഭുതഭക്ഷണ’മായി ലോകവിപണി കീഴടക്കുകയാണ്. കേന്ദ്രസർക്കാരിനുകീഴിലുള്ള അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കാണിത്. വർഷംതോറും പത്തുശതമാനത്തോളം വിൽപ്പന വർധിക്കുന്നു. ഇതനുസരിച്ച് 2020-ഓടെ മുരിങ്ങയുടെ ആഗോളവിപണി 47,250 കോടി രൂപ കടക്കും.

ലോകാരോഗ്യ സംഘടന യൂണിസെഫും മുരിങ്ങയെ സൂപ്പർഫുഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മുരിങ്ങയെ മികച്ച ഔഷധമായും പോഷകങ്ങൾ നിറഞ്ഞ ‘സൂപ്പർഫുഡാ’യും യൂറോപ്പും അമേരിക്കയും സ്വീകരിച്ചതോടെയാണ് മുരിങ്ങ ഉത്‌പന്നങ്ങൾക്ക് സാധ്യതയേറിയത്.ഓൺലൈൻ വിപണിയിലും  മുരിങ്ങയ്ക്കു ആവശ്യക്കാർ ഏറെയാണ് .ഒരു കിലോഗ്രാം മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് 900 മുതൽ 2000 രൂപവരെ വിലയുണ്ട്.അമേരിക്കയിൽ 30 ഡോളർ (2100 രൂപയിലേറെ) വരും.മുരിങ്ങാപ്പൊടിയുടെ 60 കാപ്‌സൂളിന് 700 രൂപയാണ് വില. മുരിങ്ങക്കുരു എണ്ണ ലിറ്ററിന് ഇന്ത്യയിൽ 3000 രൂപയാണെങ്കിൽ അമേരിക്കയിൽ നാല് ഔൺസിന് 3500 രൂപയാണ്. മുരിങ്ങപ്പൂവിൽനിന്നുള്ള തേനിന്, മുരിങ്ങ ധാരാളമുള്ള തമിഴ്‌നാട്ടിൽത്തന്നെ സാധാരണ തേനിനെക്കാൾ കിലോയ്ക്ക് 200-ഉം 300-ഉം രൂപ കൂടുതലുണ്ട്.


ഇന്ത്യയിലേതാണ് ഏറ്റവും മികച്ച മുരിങ്ങ. ലോകത്ത് ആവശ്യമായ മുരിങ്ങയുടെ 80 ശതമാനവും ഇവിടെ ഉത്‌പാദിപ്പിക്കുന്നു. 43,600 ഹെക്ടറിൽ 22 ലക്ഷം ടൺ മുരിങ്ങാക്കായാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഫിലിപ്പീൻസ്, നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളും  മുരിങ്ങ ഉത്‌പാദിപ്പിക്കുന്നു. ഇല, പൂവ്, തേൻ തുടങ്ങിയവ വേറെയും. കയറ്റുമതിയിൽ വർഷംതോറും 26 മുതൽ 30 ശതമാനംവരെ വർധനയുമുണ്ട്. ചൈന, അമേരിക്ക, കാനഡ, ദക്ഷിണകൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ കയറ്റുമതി. തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഒഡിഷ എന്നിവിടങ്ങളിൽ മുരിങ്ങ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ ഇതിൻ്റെ  സാധ്യത മനസ്സിലാക്കിയിട്ടില്ല.

സെന്റർ ഓഫ് എക്‌സലൻസ് ഇൻ മുരിങ്ങ’ എന്ന പേരിൽ കന്യാകുമാരിയിൽ ഗവേഷണ  കേന്ദ്രം വരുന്നു .. മുരിങ്ങാകൃഷി, മുരിങ്ങയിൽനിന്നുള്ള വിവിധ ഉത്‌പന്നങ്ങളുണ്ടാക്കൽ, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്ക് ആശ്രയിക്കാവുന്ന കേന്ദ്രമാവും ഇത് .ഏപ്രിലോടെ കേന്ദ്രം പൂർണമായി പ്രവർത്തന സജ്ജമാവും.
English Summary: moringa commercial profit
Published on: 14 February 2019, 02:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now