Updated on: 22 March, 2023 6:38 PM IST
MoU: To improve farmers financial status, Krishi Jagran signs MoU with HDFC Bank

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക-മാധ്യമ സ്ഥാപനമായ കൃഷി ജാഗരൺ, കർഷകരുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിനും കാർഷിക മേഖലയിൽ ബാങ്കിംഗ് എളുപ്പവും തടസ്സരഹിതവുമാക്കുന്നതിനുമായി എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൃഷി ജാഗരൺ സ്ഥാപകനും, എഡിറ്ററുമായ എം സി ഡൊമിനിക്, കൃഷി ജാഗ്രൻ ഡയറക്ടർ ഷൈനി ഡൊമിനിക്, HDFC Bank ദേശീയ തലവൻ - സെമി അർബൻ & റൂറൽ ബാങ്കിംഗ്, വന്ദിത ശിവ്‌ലി, നാഷണൽ ലീഡ്- ഗോ ടു മാർക്കറ്റ് സ്ട്രാറ്റജി, അനുരാഗ് കുച്ചൽ, റീജണൽ റൂറൽ ഹെഡ്. എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.  കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർഷികരംഗത്ത് ഇന്ത്യയ്ക്ക് ഗണ്യമായ വളർച്ചയുണ്ടായിട്ടും, ഇന്ത്യൻ കൃഷിയും കർഷക സമൂഹവും വിജ്ഞാനം, കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ, ക്രെഡിറ്റിലേക്കും നിക്ഷേപങ്ങളിലേക്കും മോശമായ പ്രവേശനം എന്നിവ പോലുള്ള ഗുരുതരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നത് ഇപ്പോഴും തുടർന്നുക്കൊണ്ടിരിക്കുന്നു.

ഇതിന് പരിഹാരമായാണ് കൃഷി ജാഗരണും എച്ച്‌ഡിഎഫ്‌സി ബാങ്കും തമ്മിൽ കൈകോർത്തത്. ഈ സഹകരണം കർഷക സമൂഹത്തിന്റെ ഉന്നമനത്തിനും, ഫണ്ടുകൾ ഉചിതമായ വിനിയോഗിക്കുന്നതിനും, കർഷകർക്ക് ഉയർന്ന ജീവിത നിലവാരം നൽകുന്നതിന് സഹായകമാവുമെന്ന് കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം.സി. ഡൊമിനിക് പറഞ്ഞു. ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിച്ച അദ്ദേഹം, ബാങ്കിംഗ് മേഖലയിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഒരു വലിയ നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്നും കാർഷിക മേഖലയിലുള്ള അവരുടെ താൽപ്പര്യം കാർഷിക മേഖലയുടെ ഭാവിയിലെ വളർച്ചയുടെ പ്രധാന അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ഗ്രാമങ്ങളിലും എത്താനുള്ള വെല്ലുവിളി ഏറ്റെടുത്ത് അതിൽ മികവ് പുലർത്തി, എച്ച്‌ഡിഎഫ്‌സിയിൽ ബാങ്കിംഗ് നടത്തുന്ന ഓരോ കർഷകനും ഗ്രാമീണ മേഖലയിൽ മികച്ച സംരംഭകനും വ്യവസായിയുമായി മാറണമെന്ന് അവർ ആഗ്രഹിക്കുന്നു എന്നും, വളരെ പ്രതീക്ഷയോടെയാണ് ഈ സഹകരണത്തിനെ ഞങ്ങൾ കാണുന്നതെന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നാഷണൽ ഹെഡ് - സെമി അർബൻ & റൂറൽ ബാങ്കിംഗ് അനിൽ ഭവനാനി ധാരണാപത്രത്തെക്കുറിച്ചും, ഈ നീതിയുക്തമായ ലക്ഷ്യത്തിന് ഇത് എങ്ങനെ പ്രയോജനം ചെയ്യുമെന്നും വിശദീകരിച്ചു. 'ഞങ്ങൾക്ക് 75% ശാഖകൾ മെട്രോയിലും നഗരങ്ങളിലും ഉണ്ട്, ബാക്കിയുള്ള ബാങ്ക് ശാഖകൾ ഗ്രാമങ്ങളിൽ സ്ഥാപിക്കാൻ വേണ്ടി പാടുപെട്ടു, ആർബിഐ പറയുന്നതുപോലെ ഇപ്പോൾ ഗ്രാമങ്ങളിലും ഞങ്ങൾക്ക് 25% ശാഖകളുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് 51% ശാഖകൾ ഗ്രാമങ്ങളിലും, ബാക്കിയുള്ളത് മെട്രോയിലും നഗരങ്ങളിലുമാണ്.

കാരണം, ജനസംഖ്യയുടെ 60% ഉള്ളതിനാൽ ബാങ്കുകൾ ഇപ്പോൾ അർദ്ധ-ഗ്രാമീണ, നഗര ഇടങ്ങളിലേക്ക് നീങ്ങുന്നു. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ നാം എന്ത് കഴിച്ചാലും അത് നമ്മുടെ കർഷകരുടെ അധ്വാനം മൂലമാണ് ലഭ്യമാവുന്നത്. അതിനാൽ, ഇത് പൊതു ഉത്തരവാദിത്തത്തിന്റെ കാര്യത്തിലായാലും സാമൂഹിക ഉത്തരവാദിത്തത്തിന്റെ കാര്യത്തിലായാലും കർഷകന്റെ വരുമാനം ഉയർത്തുന്നതിന് വേണ്ടി നമ്മൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌ത്‌ നൽകണം. രാജ്യത്തു കാർഷിക മേഖലയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങളും അറിവുകളും കൃഷി ജാഗരൺ വളരെ മികച്ച രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്, അതിനാൽ തന്നെയാണ് HDFC Bank കൃഷി ജാഗരണുമായി പങ്കാളികളാവാൻ ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: Price hike: കാലവർഷക്കെടുതിയിൽ അവശ്യസാധനങ്ങളുടെ വില കൂടും

English Summary: MoU: To improve farmers financial status, Krishi Jagran signs MoU with HDFC Bank
Published on: 22 March 2023, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now