Updated on: 7 June, 2023 11:40 AM IST
MSP for sunflower seeds: Farmers started protest

ഹരിയാനയിൽ സൂര്യകാന്തി വിത്തിന് എംഎസ്പി ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധം തുടങ്ങി, പ്രതിഷേധത്തിൽ NH 44 തടയുമെന്ന് കർഷകർ ഭീഷണിപ്പെടുത്തി. മിനിമം താങ്ങുവിലയ്ക്ക് (MSP) സൂര്യകാന്തി വിത്ത് വാങ്ങാത്ത സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ രംഗത്തെത്തി. ഈ പ്രശ്‌നം പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടാൽ പ്രക്ഷോഭം ശക്തമാക്കുമെന്നും ജൂൺ ആറിന് ദേശീയ പാത 44 ഉപരോധിക്കുമെന്നും കർഷകരുടെ യൂണിയൻ ഭീഷണിപ്പെടുത്തി.

ഹരിയാന വിദ്യാഭ്യാസ മന്ത്രിയുമായും, ഉദ്യോഗസ്ഥരുമായും നടത്തിയ ആദ്യ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് കർഷകർ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഹരിയാന സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, ജില്ലയിലെ അഞ്ച് മണ്ടികളിൽ ക്വിന്റലിന് 4,800 രൂപ നിരക്കിൽ സൂര്യകാന്തി വിത്ത് വാണിജ്യാടിസ്ഥാനത്തിൽ സംഭരണം ആരംഭിച്ചതായി കുരുക്ഷേത്ര ജില്ലാ ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു.  തിങ്കളാഴ്ച കേന്ദ്രം, 144 ക്വിന്റൽ സൂര്യകാന്തി വിത്ത് സംഭരിച്ചതായും കർഷകർക്ക് ക്വിന്റലിന് 1,000 രൂപ അധികമായി നൽകുമെന്നും കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണർ ശന്തനു ശർമ്മ ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 

എന്നാൽ കർഷകർ MSP എന്ന തങ്ങളുടെ ആവശ്യത്തിൽ, ഉറച്ചുനിൽക്കുന്നതായി കർഷക സംഘടനകൾ അറിയിച്ചു. സർക്കാരിന്റെ നടപടി തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും, ഏക്കറിന് 10,000 മുതൽ 12,000 രൂപ വരെ നഷ്ടമുണ്ടാകുമെന്നും കർഷകർ പറഞ്ഞു. സ്വകാര്യ വ്യാപാരികൾക്ക് ഇത് ക്വിന്റലിന് ഏകദേശം 4,000 രൂപയ്ക്ക് വിൽക്കുകയാണ്, അതേസമയം സൂര്യകാന്തിയുടെ എംഎസ്പി കേന്ദ്രം ക്വിന്റലിന് 6,400 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 

സൂര്യകാന്തി വിളയെ ബിബിവൈയുടെ കീഴിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ ഈ സാഹചര്യത്തിൽ, കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിലയും എംഎസ്‌പിയും തമ്മിലുള്ള മുഴുവൻ വ്യത്യാസത്തിനും നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ കൂട്ടിച്ചേർത്തു. കുരുക്ഷേത്ര, അംബാല ജില്ലകളിലെ ഉരുളക്കിഴങ്ങ് കൃഷിയിടങ്ങളിൽ ഏകദേശം 30,000 ഏക്കറിലാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. നെല്ലും ഉരുളക്കിഴങ്ങും കഴിഞ്ഞ് ഒരു വർഷത്തിൽ ഒരു വയലിൽ നിന്ന് മൂന്ന് വിളകൾ എടുക്കാമെന്നതിനാൽ കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ സൂര്യകാന്തി സഹായിക്കുന്നു.


ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മൺസൂൺ കാലതാമസം, 2023 ൽ ഇന്ത്യയിൽ മഴ കുറയുമോ?

Pic Courtesy: Pexels.com

English Summary: MSP for sunflower seeds: Farmers started protest
Published on: 07 June 2023, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now