1. News

കേരളത്തിൽ മൺസൂൺ കാലതാമസം, 2023 ൽ ഇന്ത്യയിൽ മഴ കുറയുമോ?

അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് IMD പ്രവചിക്കുന്നു, ഇത് കേരളത്തിലെ മൺസൂൺ ആരംഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Raveena M Prakash
Monsoon will be delayed in Kerala, because of disturbances in Arabian sea?
Monsoon will be delayed in Kerala, because of disturbances in Arabian sea?

അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് IMD പ്രവചിക്കുന്നു, ഇത് കേരളത്തിലെ മൺസൂൺ ആരംഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ മൺസൂണിന്റെ വരവ് തടസ്സപ്പെടുത്തി, ഗുജറാത്തിലെ പോർബന്തറിന് തെക്ക്, തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. ഗുജറാത്തിലെ പോർബന്തറിന് തെക്ക് തെക്ക് കിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം നിരീക്ഷിക്കപ്പെട്ടത്. 

ഗോവയിൽ നിന്ന് 920 കിലോമീറ്റർ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ്, മുംബൈയിൽ നിന്ന് 1,120 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ്, പോർബന്തറിൽ നിന്ന് 1,160 കിലോമീറ്റർ തെക്ക്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 1,520 കിലോമീറ്റർ തെക്ക്, പുലർച്ചെ 5:30 ന് ന്യൂനമർദം വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥ അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് ഏകദേശം, വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതായും, അതോടൊപ്പം അടുത്ത 24 മണിക്കൂറിൽ കിഴക്കൻ- മധ്യ അറബിക്കടലിനും, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. ഈ ചുഴലിക്കാറ്റ് കേരള തീരത്ത് എത്തിച്ചേരുന്ന കാലവർഷത്തെ ബാധിക്കാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ ഓദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. 

ഇത്തവണ കേരളത്തിൽ കാലവർഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ അധികൃതർ അറിയിച്ചു, സംസ്ഥാനത്ത് മൺസൂൺ എപ്പോൾ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന് ഇപ്പോഴും ഒരു വ്യക്തതയില്ല. രാജ്യത്തെ സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ അനുസരിച്ച്, കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നത് ജൂൺ 8 അല്ലെങ്കിൽ ജൂൺ 9 ന് നടക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാധാരണ അവസ്ഥയിൽ, ജൂൺ 1-ന് ഏഴ് ദിവസത്തെ സ്റ്റാൻഡേർഡ് വ്യതിയാനത്തോടെയാണ് മൺസൂൺ കേരളത്തിൽ ആരംഭിക്കുന്നത്. മെയ് പകുതിയോടെ, ജൂൺ നാലോടെ മൺസൂൺ കേരളത്തിൽ പ്രവേശിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ കാലവർഷം നേരത്തെ എത്തിയിരുന്നു. 

2022-ൽ തെക്കുകിഴക്കൻ മൺസൂൺ മെയ് 29-ന് തെക്കൻ സംസ്ഥാനത്ത് എത്തി. കേരളത്തിൽ കാലതാമസം നേരിടുന്നത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മൺസൂണിന്റെ വരവ് വൈകുമെന്നല്ല അർത്ഥമാക്കുന്നതെന്ന് ശാസ്ത്രജ്ഞർ ഉറപ്പുനൽകുന്നു. സീസണിൽ രാജ്യത്തെ മൊത്തം മഴയെ ഇത് ബാധിക്കില്ലെന്നും അവർ പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന എൽ നിനോ സാഹചര്യങ്ങൾക്കിടയിലും തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകി.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

Pic Courtesy: Pexels.com

Source: Indian Meteorological Department

English Summary: Monsoon will be delayed in Kerala, because of disturbances in Arabian sea?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds