Updated on: 4 December, 2020 11:18 PM IST

കേരളത്തിലും തമിഴ്നാട്ടിലും ഉൽപ്പാദിപ്പിച്ച മുരിങ്ങ ഉൽപ്പന്നങ്ങൾ വിവിധ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന മുരിങ്ങ ഉൽപന്നങ്ങളുടെ ആദ്യവിൽപനയും അതിനോടനുബന്ധിച്ചുള്ള മുരിങ്ങയുടെ പോഷക ഔഷധ ഗുണങ്ങളെ കുറിച്ചുള്ള സെമിനാർ ബഹുമാനപ്പെട്ട കർദിനൾ ബസേലിയസ് ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് ബഹു പോർട്ട് മ്യൂസിയം മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. 18 12 2019 ബുധനാഴ്ച രാവിലെ 10 മണിക്ക് പട്ടം സെൻറ് മേരീസ് ക്യാമ്പിലുള്ള ശ്രേയസ്സിലാണ് ഈ പ്രോഗ്രാം നടന്നത് .

മുരിങ്ങപൊടി, മുരിങ്ങ എണ്ണ , മുരിങ്ങ വിത്ത് , വിത്ത് പൊടി , മുരിങ്ങ ഫെയ്‌സ് ക്രീം , മുരിങ്ങ ബിസ്കറ്റ് , മുരിങ്ങ കപ്പ് കേക്ക് എന്നിവയുടെ വിൽപ്പനയും പ്രദർശനവും ഇവിടെ നടന്നു. 


സ്റ്റെല്ലാ മേരീസ് ഇൻസ്റ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്, കന്യാകുമാരിയിലെ ഡയറക്ടറായ സിസ്റ്റർ അർച്ചനാദാസ്, മുരിങ്ങാ പ്രോജക്ട് സെന്റർ ഫോർ എക്സലൻറെ ഫോർ മുരിങ്ങ, കന്യാകുമാരി ഡയറക്‌ടർ ഡോ.കമലാസനൻ പിള്ള ,സമേതി ഡയറക്‌ടർ ശ്രീ ജി എസ് ഉണ്ണികൃഷ്ണൻ നായർ , നബാർഡ് DDM ശ്രീ സക്കറിയ മാത്യു ,CEO സേവ്യർ ദാസ് , മാർക്കറ്റിങ് മാനേജർ ശ്രീ ബെന്നി എന്നിവർ പങ്കെടുത്തു.

മുരിങ്ങ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആദ്യ വിൽപ്പന ബഹു സ്പോർട്സ് മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ,ബഹുമാനപ്പെട്ട കർദിനാൾ ബസേലിയോസ് ക്ലീമിസ് തിരുമേനിയും ചേർന്ന് നിർവ്വഹിക്കുന്നു

ഭാരതത്തിൻറെ പൈതൃകമായ മുരിങ്ങ ചെടിയെ മുരിങ്ങയിൽ ഉള്ള ഔഷധഗുണങ്ങൾ മുൻനിർത്തി ലോകാരോഗ്യ സംഘടന (WHO) ഇതിൻറെ ജീവൻറെ വൃക്ഷം ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ ഉൽഭവിച്ച് വികാസം പ്രാപിച്ചു എന്ന് കരുതപെടുന്ന മുരിങ്ങ പോഷകങ്ങളുടെയും ഔഷധങ്ങളുടെ യും കലവറയാണ്. പാരമ്പര്യ വൈദ്യത്തിലും സിദ്ധ ആയുർവേദത്തിലും മുരിങ്ങ ഉപയോഗിച്ചുള്ള നൂറുകണക്കിന് ഔഷധക്കൂട്ടുകൾ നിലവിൽ ഉണ്ട് . സിദ്ധവൈദ്യ പ്രകാരം മുരിങ്ങയിൽ 500 അധികം ജൈവ രാസ വസ്തുക്കൾ ഉണ്ടെന്നും അതിൽ 300.ലധികം മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമുള്ളമായിട്ടുള്ളവയാണെന്ന് പ്രതിപാദിച്ചിട്ടുണ്ട്.
ആധുനിക അനലിറ്റിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ഉള്ള ഗവേഷണം സിദ്ധവൈദ്യത്തിലെ കണ്ടെത്തലുകൾ ശരിയാണെന്നും അകാരണം കൊണ്ട് തന്നെ മുരിങ്ങ ലോകത്തിൻറെ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്നു.
മനുഷ്യ ആഹാരത്തിന് അനുയോജ്യമായ മുരിങ്ങയിനങ്ങൾ കൂടുതലും ഇന്ത്യയിൽ ആണുള്ളത്. ഓരോ വർഷവും നാല്പത്തിനായിരത്തിലധികം കോടി ഡോളറിന്റെ മുരിങ്ങ ഉൽപ്പന്നങ്ങളാണ് ലോക വിപണിയിലെത്തുന്നത്.
ഇതിൽ 80 ശതമാനത്തോളം ഭാരതത്തിൽ നിന്നാണ്.എന്നാൽ ക്യൂബ , റുവാണ്ട, തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് മുരിങ്ങ വിത്ത് കൊണ്ടുപോയി അവിടങ്ങളിൽ ശാസ്ത്രീയപരമായി വളർത്തി സംസ്കരിച്ചു ലോക വിപണിയിൽ എത്തുന്നത് നമ്മുടെ ഉത്പന്നങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്നു.

സ്റ്റെല്ലാ മേരീസ് ഇൻസ്റ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്, കന്യാകുമാരിയിലെ ഡയറക്ടറായ സിസ്റ്റർ അർച്ചനാദാസ്, മുരിങ്ങാ പ്രോജക്ട് സെന്റർ ഫോർ എക്സലൻറെ ഫോർ മുരിങ്ങ, കന്യാകുമാരി ഡയറക്‌ടർ ഡോ.കമലാസനൻ പിള്ള ,സ്റ്റെല്ലാ മേരീസ് ഇൻസ്റ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിലെ മറ്റ് അംഗങ്ങൾ കർദിനാൾ ബസേലിയോസ് ക്ലീമിസ് തിരുമേനി,സമേതി ഡയറക്‌ടർ ശ്രീ ജി എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവർക്കൊപ്പം
മാർക്കറ്റിങ് മാനേജർ ശ്രീ ബെന്നി മന്ത്രിയെ പൊന്നാട അണിയിക്കുന്നു

കൃഷിയിലും സംസ്കരണത്തിലും എങ്കിലും ഇന്ത്യയുടെ മേൽകൈ നിലനിർത്തണമെങ്കിൽ കൃഷിയിലും സംസ്കരണത്തിലും അത്യാധുനിക സാങ്കേതിക മികവ് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കന്യാകുമാരി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റെല്ലാ മേരീസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് 2018 ൽ മുരിങ്ങയ്ക്ക് വേണ്ടി വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര സെമിനാർ കന്യാകുമാരിയിൽ സംഘടിപ്പിക്കുകയും മുരിങ്ങ ഒരു മികവിന്റെ കേന്ദ്രം (CENTER FOR EXCELLENCE FOR MORINGA ) സ്ഥാപിക്കുകയുണ്ടായി.
2018 2019 തന്നെ UNO യുടെ കാർഷിക വികസന ഫണ്ട് ഏജൻസിയായ IFAD യും നബാർഡും സംസ്ഥാന കേന്ദ്ര ഏജൻസികളുമായി ചേർന്ന് തമിഴ്നാട്ടിൽ എണ്ണൂറ് കൃഷിക്കാർ മുഖേന 1000 ഏക്കറും ,കേരളത്തിൽ 150 ഏക്കറും കൃഷി നടപ്പാക്കി വിളവെടുപ്പ് തുടങ്ങി.

രണ്ടാം ഘട്ടത്തിൽ കേരള തമിഴ്നാട് കർണാടക പോണ്ടിച്ചേരി ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഏറ്റവും വലിയ മുരുകാ പ്രൊജക്റ്റ് രൂപം കൊടുക്കുകയാണ്.

തമിഴ്‌നാട്ടിലും കേരളത്തിലും വിളവെടുത്ത മുരിങ്ങ ഉൽപ്പന്നങ്ങൾ ആധുനിക രീതിയിൽ സംസ്‌കരിച്ചു ഇന്ത്യയിലും വിദേശത്തും വിപണനം നടത്തി ലാഭകരമായ തൊഴിൽസാധ്യതകൾ ഉണ്ടാക്കി കർഷകരുടെയും നാടിൻറെ സമ്പദ്ഘടനയും മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

FAO ,IFAD ,WHO, UNIDO തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും നബാർഡ് ,MOFPI തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഭാരതത്തിലെ കർഷകർക്ക് വിദഗ്ധ പരിശീലനം നൽകി അവരെ കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു പ്രാദേശികതലത്തിൽ കർഷക കൂട്ടായ്മകളെ പ്രൊഫഷണൽ കമ്പനികൾ ആക്കി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കി ഇന്ത്യയിലും വിദേശത്തും വിപണനം ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്ട് ആണിത്

മുരിങ്ങപൊടി, മുരിങ്ങ എണ്ണ , മുരിങ്ങ വിത്ത് , വിത്ത് പൊടി , മുരിങ്ങ ഫെയ്‌സ് ക്രീം , മുരിങ്ങ ബിസ്കറ്റ് , മുരിങ്ങ കപ്പ് കേക്ക് എന്നിവയുടെ വിൽപ്പനയും പ്രദർശനവും CONTACT SCIENTIST - KAMALASANAN PILLAI - 9387212005 , SISTER ARCHANADAS - 9443975588, BENNY - MARKETING MANAGER - 9447851100
English Summary: MURINGA PRODUCT EXIBITION
Published on: 18 December 2019, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now