Updated on: 4 December, 2020 11:18 PM IST

റബ്ബര്‍കൃഷിയില്‍ തകര്‍ന്നടിഞ്ഞ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ് മൂസംബിയും ഓറഞ്ച് കൃഷിയും.മൂസംബികൂടി ഇവിടെ വിളവെടുക്കാനായതോടെ ഉഷ്ണമേഖലാ പഴയിനങ്ങള്‍ ഓരോന്നായി മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ ഇടംപിടിക്കുകയാണ്.പുതിയ പഴം ഇനങ്ങളുടെ കടന്നുവരവ് മണ്ണിന്റെ ഘടനയിലും കാലാവസ്ഥയിലുമുണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു .

പടയണിപ്പാറ പുറമണ്‍വീട്ടില്‍ പി.പി.സുധാകരപ്പണിക്കരുടെ കൃഷിയിടത്തിലാണ് മൂസംബി വിളവെടുത്തത് . റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന സുധാകരപ്പണിക്കര്‍ ആറുവര്‍ഷം മുന്‍പാണ് കൊല്ലത്തെ ഒരു സ്വകാര്യ നഴ്‌സറിയില്‍ നിന്നും മൂസംബി തൈകള്‍ വാങ്ങി കൃഷിയിടത്തില്‍ നട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷം മൂസംബി തൈകളില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം പ്രളയം കഴിഞ്ഞതോടെയാണ് മൂസംബയില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയത് . പിന്നീട് തഴച്ചുവളര്‍ന്ന മൂസംബിയില്‍നിന്ന് ഇപ്പോള്‍ ഏകദേശം അഞ്ഞൂറിലധികം കായകൾ ലഭിച്ചിട്ടുണ്ട് .

ചിറ്റാര്‍ മീന്‍കുഴി മരുതുമേപ്പുറത്ത് വീട്ടില്‍ മത്തായിയുടെ വീടിനോടുചേര്‍ന്നുള്ള 60സെന്റ് ഭൂമിയിലാണ് ഓറഞ്ച് വിളവെടുത്തത്.ചിട്ടയായ പരിപാലനത്തിലൂടെ ഓറഞ്ച് കൃഷി ഈ മണ്ണിലും സാധ്യമാവുമെന്ന് അദ്ദേഹം തെളിയിച്ചു.ഉഷ്ണമേഖല പഴത്തില്‍പ്പെട്ട ഓറഞ്ച് ഇവിടെ പാകമാകില്ലെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന ധാരണ. എന്നാല്‍ മീന്‍കുഴി കൊടിത്തോപ്പ് ഏലായില്‍ കൃഷിചെയ്ത മത്തായി പൂര്‍ണമായും ജൈവ വളപ്രയോഗം നടത്തിയാണ് കൃഷി വിജയിപ്പിച്ചത്. ഇക്കൊല്ലം നിറയെ പൂവിരിഞ്ഞ ഓറഞ്ച് മരത്തില്‍ ധാരാളം പഴങ്ങളുണ്ട്.

പ്രളയത്തെത്തുടര്‍ന്ന് മേഖലയിലുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂസംബി, ഓറഞ്ച് എന്നിവയുടെ കൃഷിക്ക് അനുകൂലമായെന്ന് കൃഷി ഭവന്‍ അധികൃതര്‍ പറയുന്നു,. മീന്‍കുഴിയിലെ ഓറഞ്ച് കൃഷിയെപ്പറ്റി അറിഞ്ഞ് കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് തിരിയുന്നതിനുള്ള ആലോചനയിലാണ്.

English Summary: Musambi farming at Chittar
Published on: 11 November 2019, 02:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now