കടലിലെ മലിനീകരണത്തെ പ്രതിരോധിക്കാൻ കഴിയുന്ന സൂപ്പർ ഫിൽട്ടറുകളാണ് കല്ലുമ്മകായകളെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് .കടലിലെ പായലുകളെയും മറ്റും ഭക്ഷിക്കുന്നതിനോടൊപ്പം ,അതിസൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനികളും മറ്റ് മാലിന്യങ്ങളുമൊക്കെ കല്ലുമ്മക്കായക ഭക്ഷിക്കാറുണ്ട് .ഇവയൊക്കെ അകത്താക്കി ശുദ്ധീകരിച്ച ശേഷമാണ് ബാക്കിവരുന്ന ജലം പുറത്തേക്ക് വിടുന്നത് .ഇങ്ങനെ 25 ലിറ്റർ വെള്ളമാണ് ഓരോ കല്ലുമ്മക്കായും ഒരു ദിവസംകൊണ്ടു ശുദ്ധീകരിക്കുന്നത്.അതേ വെള്ളത്തിലെ മാലിന്യങ്ങൾ മുഴുവൻ അകത്താക്കുന്ന കല്ലുമ്മക്കായയുടെ ശരീരത്തിൽ രാസ മാലിന്യങ്ങളുടെയും മറ്റും അളവുണ്ടാകാ സാധ്യതകൂടുതലാണ്.അതിനാൽ കല്ലുമ്മക്കായ വംശത്തിൽപ്പെട്ട ജീവികളെ ശ്രദ്ധിച്ചു മാത്രമേ കഴിക്കാൻ പാടുള്ളുവെന്ന് വിദഗ്ധർ പറയുന്നു.
ഉള്ളിലൂടെ പോകുന്നതെല്ലാം സൂക്ഷിച്ചി വെക്കുന്നതിനാൽ കല്ലുമ്മകായയെ ജൈവ സൂചകങ്ങളായാണ് കണക്കാക്കുന്നത് .കല്ലുമ്മക്കായകളെ പരിശോധിച്ചാൽ കടലിലെയും ,നദികളിലെയും മലിനീകരണം എത്രത്തോളമുണ്ടെന്നറിയാൻ സാധിക്കും.ഫ്രാൻസിലെ ടാര സമുദ്ര ഗവേഷണ ഫൗണ്ടേഷനും അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ പുതിയ വിവരങ്ങൾ നൽകിയത്.