Updated on: 4 December, 2020 11:18 PM IST
രാജ്യത്തെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും,കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ വിവിധ സംസ്ഥാനങ്ങളിൽ അഗ്രിക്ലിനിക്, അഗ്രി-ബിസിനസ് സെന്ററുകൾ സ്ഥാപിച്ചു. മാത്രമല്ല, അഗ്രി-ബിസിനസ്സ് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഏറ്റവും ലാഭകരമായ ബിസിനസായി വളരുകയാണ്, കാരണം ഈ മേഖലയിൽ നഷ്‌ട്ടത്തിനുള്ള  സാധ്യത വളരെ കുറവാണ്. അതേസമയം, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, മണ്ണിന്റെ ആരോഗ്യം, വിള സമ്പ്രദായം, ചെടികളുടെ സുരക്ഷ, വിളവെടുപ്പിനു ശേഷമുള്ള സംഭരണം, മൃഗങ്ങളുടെ ചികിത്സാകാര്യങ്ങൾ , തൊഴിൽ എന്നിവ ഉൾ‌പ്പെടെ കാർഷിക മേഖലയുടെ ഉയർച്ചക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട് .
നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്)  കാർഷിക ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് എന്നാൽ പണത്തിന്റെ കുറവ് നേരിടുന്നവർക്ക്‌ 20 ലക്ഷം വരെ വായ്പ നൽകുന്നു 
 
നിങ്ങൾ, കാർഷിക ബിസിനസിനെക്കുറിച്ചു  നൂതന ആശയം ഉള്ള ഒരുവ്യക്തിയാണെങ്കിൽ  പുതിയ കാർഷിക സംഭരംഭം ആരംഭിക്കുന്നതിനായി  നബാർഡ് നിങ്ങൾക്ക് 20 ലക്ഷംരൂപ  വരെ ധനസഹായം നൽകും. അഗ്രി-ക്ലിനിക് & അഗ്രിബിസിനസ്സ് സെന്റർ സ്കീമിനായി എങ്ങനെ അപേക്ഷിക്കാമെന്ന് നമുക്ക് നോക്കാം .
 

അഗ്രി ക്ലിനിക് & അഗ്രിബിസിനസ് സെന്റർ സ്കീം (എസി & എബിസി) എന്താണ്?

 
രാജ്യത്തുടനീളം അഗ്രി-ക്ലിനിക്കുകളും അഗ്രി-ബിസിനസ് സെന്ററുകളും (എസി‌എ‌ബി‌സി) സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി. കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി, കാർഷിക ബിരുദധാരികൾക്കായി കാർഷിക മേഖലയിൽ തൊഴിൽ നേടാൻ  ആഗ്രഹിക്കുന്ന ഹയർ സെക്കൻഡറി പാസ് (പന്ത്രണ്ടാം പാസ്) വിദ്യാർത്ഥികൾക്കാണ്‌  അഗ്രിക്ലിനിക് ആൻഡ് അഗ്രിബിസിനസ് സെന്റർ (എസി, എബിസി) പദ്ധതി.  താൽപ്പര്യമുള്ളവർക്ക് 45 ദിവസം  പരിശീലനം നൽകുന്നു.പരിശീലനം നൽകുന്നതിനായി, എല്ലാ സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് . http: //www.agriclinics.net/എന്ന ലിങ്ക് സന്ദർശിക്കാം .
 
എല്ലാ പരിശീലന കേന്ദ്രങ്ങളും  ഹൈദരാബാദിലെ നാഷണൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി (മനാഗ്) ബന്ധപ്പെട്ടിരിക്കുന്നു.
 

എസി, എബിസി സ്കീമിന്റെ ലക്ഷ്യങ്ങൾ

 

കാർഷികമേഖലയുടെ   വികസനം 

 
തൊഴിൽ രഹിതരായ  കാർഷിക ബിരുദധാരികൾ, കാർഷിക  ഡിപ്ലോമാധാരികൾ,കാർഷിക മേഖലയുമായി ബന്ധപ്പെട്ട  ബയോളജിക്കൽ സയൻസ് ബിരുദധാരികൾ എന്നിവർക്ക്  സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക..
 

20 ലക്ഷം വരെ എസി, എ ബി സി സ്കീം വരെ വായ്പ നൽകാൻ നബാർഡ്

 
പരിശീലനത്തിന് ശേഷം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് അപേക്ഷകർക്ക് നബാർഡിൽ നിന്ന് വായ്പ എടുക്കുന്നതിന് പൂർണ്ണ സഹായം നൽകും. അപേക്ഷകർക്ക് (സംരംഭകർക്ക്) 20 ലക്ഷം വരെയും അഞ്ച് വ്യക്തികളുള്ള ഒരു ഗ്രൂപ്പിന് ഒരു കോടി രൂപ വരെയും നബാർഡ് അനുവദിക്കും. കൂടാതെ, എൻ‌ബി‌ആർ‌ഡി ജനറൽ കാറ്റഗറി അപേക്ഷകർക്ക് 36 ശതമാനവും പട്ടികജാതി, പട്ടികവർഗ്ഗ (എസ്‌സി / എസ്ടി), സ്ത്രീകൾ എന്നിവരിൽ 44 ശതമാനം സബ്‌സിഡിയും വാഗ്ദാനം ചെയ്യുന്നു.

 

എസി, എബിസി സ്കീം പ്രകാരം പരിശീലനത്തിന് എങ്ങനെ അപേക്ഷിക്കാം?

 
ഒരു അഗ്രിക്ലിനിക്, അഗ്രിബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് പരിശീലനത്തിനായി ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പരിശീലന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്, കർഷകന് ഈ ടോൾ ഫ്രീ നമ്പറിലേക്ക് 1800-425-1556എന്ന നമ്പറിലും വിളിക്കാം.
 
അപേക്ഷിക്കാൻ: -https: //www.acabcmis.gov.in/ApplicantReg.aspx  എന്ന ലിങ്ക് സന്ദർശിക്കുക

 

 അപേക്ഷകർ സമർപ്പിക്കേണ്ട രേഖകൾ 

 
അപേക്ഷകൻ ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ആധാർകാർഡ് നമ്പർ, ഇ-മെയിൽ ഐഡി, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ബാങ്ക് അക്കൗണ്ട് പാസ്‌ബുക്ക് പ്രമാണം എന്നിവ സൂക്ഷിക്കണം.
 
കൂടുതൽ വിവരങ്ങൾക്ക് clickhttp: //www.agriclinics.net/
 
English Summary: NABARD giving Loan up to 20 Lakhs under Agri-Clinic & Agribusiness Center Scheme
Published on: 22 April 2020, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now