മൂല്യവർദ്ധിത ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനത്തിനായി NABARD, വനിതാ സ്വയം സഹായ ഗ്രൂപ്പുകൾക്കായി പുതിയ വായ്പ പദ്ധതി നടപ്പിലാക്കുന്നു.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ (NABARD), ഗാന്ധി ജയന്തി ദിനത്തിൽ അതായത് ഒക്ടോബർ 2 ന് മൂല്യവർദ്ധിത ഭക്ഷ്യ ഉൽപന്നങ്ങളായ അച്ചാറുകൾ, ജാം, ചിപ്സ് തുടങ്ങിയവയുടെ ഉൽപ്പാദനം ആരംഭിക്കുന്നതിന് വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്കായി (എസ്എച്ച്ജി) പുതിയ വായ്പ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു.
NABARD ൻറെ ചെയർമാൻ Mr G R ചിന്താല തമിഴ് നാട്ടിലെ വിരുദുനഗറിൽ വെച്ച് പ്രഖ്യാപിച്ചതാണിത്.
രാസവളങ്ങളുടെ ഉൽപ്പാദനം ആരംഭിക്കാനും സ്വാശ്രയ ഗ്രൂപ്പുകളെ അനുവദിക്കുന്നതിനെക്കുറിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വമിയുമായി ചർച്ച നടത്തുമെന്ന് ചിന്താല പറഞ്ഞു. വ്യത്യസ്ത NABARD സ്കീമുകളുടെ പ്രവർത്തനം അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
68 ശതമാനം കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കോവിഡ് -19 പാൻഡെമിക് ബാധിച്ചിട്ടുണ്ടെന്ന് NABARD മേധാവി പറഞ്ഞു. NABARD ഈ മേഖലയെ സഹായിക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് Mr ചിന്താല പറഞ്ഞു.
അടുത്തിടെ അവതരിപ്പിച്ച ഒരു ലക്ഷം കോടി അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ കീഴിൽ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ വിവിധ കാർഷിക വായ്പാ സൊസൈറ്റികളിൽ നിന്ന് ലഭിച്ച 1,568 കോടി രൂപയുടെ നിർദേശങ്ങൾക്ക് NABARD അംഗീകാരം നൽകിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക മേഖല ഡിജിറ്റലായി. ഇ-നാമിന്റെ സഹായത്തോടെ മഞ്ഞൾ ലേലം ചെയ്യുക
#farmer#Agriculture#NABARD#SHG#Krishi#