അസിസ്റ്റന്റ് മാനേജർ (റൂറൽ ഡവലപ്മെന്റ് ബാങ്കിംഗ് സർവീസ്), അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ (രാജ്ഭാഷ സർവീസ്), അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ (പ്രോട്ടോകോൾ ആന്റ് സെക്യൂരിറ്റി സർവീസ്) തുടങ്ങിയ ഒഴിവുകളുണ്ട്.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റ് (നബാർഡിൽ) അസിസ്റ്റന്റ് മാനേജർ, മാനേജർ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ (രാജ്ഭാഷ സർവീസ്)- 5 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ (പ്രോട്ടോകോൾ ആന്റ് സെക്യൂരിറ്റി സർവീസ്)- 2 ഒഴിവുകൾ
മാനേജർ ഗ്രേഡ് ബി (റൂറൽ) (ഡവലപ്മെന്റ് ബാങ്കിംഗ് സർവീസ്)- 7 ഒഴിവുകൾ
എന്നിങ്ങനെ ആകെ 162 ഒഴിവുകളുണ്ട്.
പ്രായപരിധി
21 വയസു മുതൽ 30 വയസു വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
തെരഞ്ഞെടുപ്പ്
പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
അവസാന തീയതി
162 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 17 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഓഗസ്റ്റ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് അപേക്ഷിക്കാൻ 60 ശതമാനത്തിൽ കുറയാത്ത മാർക്കുമായി ബിരുദം പാസായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 55 ശതമാനം മാർക്ക് മതിയാകും. അതല്ലെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്ക് മതി.
അപേക്ഷിക്കാനായി നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nabard.org സന്ദർശിക്കാം.