1. News

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കെമിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കിൽ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ

Meera Sandeep
IOCL Recruitment 2021
IOCL Recruitment 2021

കെമിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കിൽ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചനീയർ, ഓഫീസർ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ iocl.com സന്ദർശിച്ച് ഓൺലൈനൈയി അപേക്ഷിക്കാം.

അവസാന തിയതി

ജൂലൈ 26 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

ഒഴിവുകളുടെ വിശദാംശങ്ങൾ

കെമിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കിൽ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിൽ എ‍ഞ്ചിനീയർ, ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഐ.ഒ.സി.എൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന What's New എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് Recruitment of Engineers/Officers and Engagement as Graduate Apprentice Engineers in IOCL through GATE-2021 ൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അപേക്ഷിക്കാനായി Click Here to Apply ൽ ക്ലിക്ക് ചെയ്യാം. വീണ്ടും പുതിയ പേജ് തുറക്കപ്പെടും. അവിടെ New Registration ൽ ക്ലിക്ക് ചെയ്തതിന് ശേഷം അപേക്ഷിക്കുക.

വിദ്യാഭ്യാസ യോഗ്യതകൾ

എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകാരമുള്ള കോളേജിൽ നിന്നുള്ള ബി.ടെക്/ ബി.ഇ/ തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കെമിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നീ ട്രേഡുകൽ പഠിച്ചവർക്കാണ് അവസരം. ഇതിന് പുറമെ ഗേറ്റ് 2021 പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ടാവണം.

English Summary: IOCL Recruitment 2021: Apply for vacancies in Indian Oil Corporation Limited

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds