നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (NABARD) ഡെവലപ്മെന്റ് അസ്സിസ്റ്റന്റ്മാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. 177 ഡെവലപ്‌മെന്റ് അസിസ്റ്റന്റ്, ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിലേക്കുള്ള നിയമനമാണ് നടത്തുന്നത്. വിശദമായ വിജ്ഞാപനം സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ nabard.org വഴിയാണ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികകളിൽ ആകെ ഒഴിവുകളിൽ 173 എണ്ണത്തിന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. യു.ആർ.- 80, എസ്.സി.- 21, ഒ.ബി.സി.- 46, ഇ.ഡബ്ല്യു.എസ്.- 15 എന്നിങ്ങനെയാണ് ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികകളിലെ എണ്ണം. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ യുആർ - 3, എസ് ടി- 1 എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/09/2022)
വിദ്യാഭ്യാസ യോഗ്യത
ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 50 ശതമാനം മാർക്കോടെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം ഉണ്ടായിരിക്കണം. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിലേക്ക അപേക്ഷിക്കുന്നവർക്ക് ഹിന്ദിയിലെ ഇംഗ്ലീഷിലോ നേടിയ ബിരുദം നിർബന്ധമാണ്. 50 ശതമാനം മാർക്കുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് 21 നും 35നും ഇടയിലായിരിക്കണം പ്രായപരിധി.
ബന്ധപ്പെട്ട വാർത്തകൾ: നിഷിലെ ഒക്യുപേഷനിസ്റ്റ് തെറാപ്പിസ്റ്റ് ഡിപ്പാർട്മെന്റിൽ ഒഴിവുകൾ
ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 450 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അതേസമയം എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ഇഡബ്ല്യുഎസ്, വിമുക്തഭടൻ ഉദ്യോഗാർത്ഥികൾ 50 രൂപ ഫീസടച്ചാൽ മതിയാകും. ശമ്പളം 13150 - 34990.