Updated on: 24 March, 2022 10:58 AM IST
NABARD should provide assistance for value-added production in agriculture: CM

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച്ച.

നബാർഡിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് കേരളത്തിന്റെ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ ഇടപെടുമെന്ന് ചെയർമാൻ പറഞ്ഞു. സർക്കാർ വിഭാവനം ചെയ്യുന്ന മൂല്യവർധിത കൃഷിമിഷന്റെ പദ്ധതികൾക്ക് ഇത് സഹായകമാകുമെന്നും അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്കായിട്ടുള്ള നബാർഡിൻറെ വിവിധ പദ്ധതികൾ

ക്യൂആർ കോഡ്, ബ്ലോക്ക് ചെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുകയാണ്.  ഇത്തരം പ്രവർത്തനങ്ങൾക്ക് നബാർഡ് സഹായം ലഭ്യമാക്കണം. അക്കാര്യത്തിൽ പിന്തുണ നൽകാമെന്ന് ചെയർമാൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.

കേരളത്തിന്റെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് നബാർഡ് ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമും നബാർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: പോത്ത് വളർത്തലിനുള്ള നബാർഡിൻറെ ധനസഹായങ്ങൾ

Chief Minister Pinarayi Vijayan called on NABARD Chairman Dr. GR Chintala. During a meeting CM  asked for financial help for value added products of agriculture from NABARD. The meeting was held at the Chief Minister's Chamber in Thiruvananthapuram.

The Chairman said that NABARD's Agriculture Infrastructure Fund will significantly increase Kerala's contribution. The CM said that this will help in the value-added agriculture projects envisaged by the government and will expedite the process.

Work is underway in the state to strengthen the marketing network using QR code and blockchain systems. NABARD should provide assistance for such activities. The Chairman assured the Chief Minister of his support in this regard.

The Chairman requested that more NABARD funding be utilized for rural development activities in Kerala. The CM said that necessary steps will be taken. Chief Principal Secretary to the Chief Minister Dr. KM Abraham and NABARD officials were present.

English Summary: NABARD should provide assistance for value-added production in agriculture: CM
Published on: 24 March 2022, 10:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now