ഇടുക്കി: ക്ഷയരോഗ നിവാരണവിഭാഗം, ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന 'നാലുമണിപ്പൂക്കള്‍'എന്ന ക്ഷയരോഗബോധവല്‍ക്കരണ ക്യാമ്പയിന്റെ രണ്ടാംഘട്ട പരിശോധനക്യാമ്പയിന് മുന്നോടിയായി കുടുംബശ്രീ സിഡിഎസ്, എഡിഎസ് അഗംങ്ങള്‍ക്ക് പരിശീലനം നല്‍കി.
നാലുമണിപ്പൂക്കള്‍ ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ രോഗലക്ഷണമുള്ള വ്യക്തികളുടെ സ്‌ക്രീനിംഗ് നടത്തുന്നതിന് വേണ്ടി ആലോചനായോഗവും സി ഡി എസ്, എ ഡി എസ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടികളും ജില്ലാ ടിബി ആഫീസര്‍ ഡോ.സെന്‍സി ബിയുടെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 25 മുതല്‍ 30 വരെ ടി.ബി യുണിറ്റുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തി. ക്ഷയരോഗ നിവാരണം ലക്ഷ്യം വച്ച് സൗജന്യമായ ക്ഷയരോഗ നിര്‍ണ്ണയ പരിശോധനയും ചികിത്സയും അര്‍ഹരായവര്‍ക്ക് തുടക്കത്തില്‍ത്തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സ്‌ക്രീനിംഗ് പരിപാടികള്‍ നടപ്പിലാക്കുന്നത്.
ജില്ലയിലെ മുഴുവന്‍ സി ഡി എസ്, എ ഡി എസ്അംഗങ്ങളെയും പങ്കെടുപ്പിച്ച് അടിമാലി ടിബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അടിമാലി താലൂക്ക് ആശുപത്രി, മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, രാജകുമാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍എന്നിവിടങ്ങളിലും, പൈനാവ് ടിബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ടിബിസെന്റര്‍ ഇടുക്കി,
താലൂക്ക് ആശുപത്രി കട്ടപ്പന, കുടുംബാരോഗ്യകേന്ദ്രം കൊന്നത്തടി എന്നിവിടങ്ങളിലും വണ്ടന്‍മേട് ടി ബി യുണിറ്റിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പ്രാഥമാകാരോഗ്യകേന്ദ്രം, നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വണ്ടന്‍മേട് കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും, തൊടുപുഴ ടിബിയൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാആശുപത്രി തൊടുപുഴയിലും വെച്ച് പരിശീലന പരിപാടികള്‍ നടത്തി.