Updated on: 4 December, 2020 11:19 PM IST

ആയിരത്തിലധികം മരങ്ങൾ നട്ട് ഒരു പഞ്ചായത്തിലെ ഒരു വാർഡ് സമ്പൂര്‍ണ്ണ ഹരിതസൗഹൃദ വാര്‍ഡാകാന്‍ ഒരുങ്ങുന്നു

മൂവാറ്റുപുഴയിലെ മാറാടി ഗ്രാമപഞ്ചായത്തിലെ  നാലാം വാര്‍ഡായ തൈക്കാവിലെ 320 വീടുകളിലായാണ്  ആയിരത്തിലധികം  ഫലവൃക്ഷത്തൈകൾ നട്ടത്. ഹരിത കര്‍മ്മസേനയുടെയും കുടുംബ ശ്രീയുടെയും സഹായത്തോടെ കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവ് ഡോ. സൈജു ഖാലിദിന്റെയും ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച നന്മമരം പദ്ധതിയുടെ കീഴിലാണ് വീടുകളില്‍ ഫലവൃക്ഷ പരിപാലനം ഊര്‍ജ്ജിതമാക്കിയത്..

നിലവിൽ മാറാടിപ്പഞ്ചായത്തിലെ ഒരു വാർഡിലെ 320 വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു. പദ്ധതിക്ക്, വനംവകുപ്പ് മന്ത്രി കെ. രാജു ലോക പരിസ്ഥിതി ദിനത്തിൽ ഓൺ ലൈനിൽ  ആശംസകൾ അറിയിക്കുമെന്ന് നന്മമരംപദ്ധതി പ്രവർത്തകർ അറിയിച്ചുMinister for Forests K. Raju will congratulate this project on World Environment Day online

രണ്ടായിരത്തിലധികം ഫലവൃക്ഷങ്ങൾ വീടുകളിൽ പരിപാലിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വീട്ടുവളപ്പില്‍ വൃക്ഷതൈ നടുന്ന ഫോട്ടോ വാട്ട്‌സ് അപ് നമ്പറില്‍ അയച്ചാണ് നന്മമരം ചലഞ്ചില്‍ പങ്കാളികളാകുന്നത്.

ലോക്ഡൗണ്‍ കാലത്ത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വൃക്ഷതൈ വിതരണത്തിന്റെയും പരിപാലനത്തിനും ചുക്കാന്‍ പിടിച്ചത് വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍ക്കുന്നേലാണ്.

വനംവന്യജീവി വകുപ്പിന്റെ കീഴില്‍ പാമ്പാക്കുടയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി ഔട്ട് ലറ്റില്‍ നിന്നുമാണ് വിതരണത്തിനായുള്ള ഫലവൃക്ഷ തൈകള്‍ എത്തിച്ചത്. .

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്ന പദ്ധതിക്കു തുടക്കമായി. ഇതിനുള്ള രജിസ്ട്രേഷന്‍ അനെര്‍ട്ട് ജില്ലാ ഓഫീസിൽ ആരംഭിച്ചു.

English Summary: Nanma maram tree project to spread fruit trees in houses
Published on: 05 June 2020, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now