ഇന്ന് ദേശീയ പാൽ ദിനം .ഇന്ത്യയിലെ ധവള വിപ്ലവത്തിൻ്റെ പിതാവ് ഡോ. വർഗ്ഗീസ് കുര്യന്റെ ജന്മദിനമാണ് ക്ഷീരദിനമായി ആചരിക്കുന്നത്. ദൈനംദിന ആരോഗ്യക്രമത്തില്‍ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദേശീയ ക്ഷീര ദിനാചരണത്തിന്റെ ലക്‌ഷ്യം. ഇന്ത്യന്‍ കാര്‍ഷിക സമ്പദ് ഘടനയുടെ നട്ടെല്ലാണ് ക്ഷീര മേഖല.പാലുല്‍പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമാണ് ഭാരതത്തിനുളളത്. ലോകത്തെ മൊത്തം പാലുല്‍പാദനത്തില്‍ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ഡോ. വര്‍ഗീസ് കുര്യന്‍ ദീര്‍ഘ വീക്ഷണ ത്തോടെ നടപ്പിലാക്കിയ ധവള വിപ്ലവ പദ്ധതിയായ ഓപ്പറേഷന്‍ ഫ്ലഡ് മൂലമാണ്, ഈ വിജയഗാഥ കുറിക്കാന്‍ കഴിഞ്ഞത്..പാലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിൽ പോലും മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പാലിൻ്റെ ഉപഭോഗത്തില്‍ നാം വളരെ പിന്നിലാണ് ഡോ.വര്‍ഗീസ് കുര്യന്റെ ഇച്ഛാശക്തിയും ദീര്‍ഘ വീക്ഷണവും കൊണ്ടാണ് ധവളവിപ്ലവത്തിന് തുടക്കം കുറിക്കുന്നതും, പാലുല്‍പാദനത്തില്‍ നാം വളരെ മുന്നിലെത്തിയതും. ഉല്‍പാദന വര്‍ധനയ്ക്കനുസരിച്ച് പാലിന്റെ ഉപഭോഗവും നമ്മുടെ രാജ്യത്ത് വര്‍ധിക്കേണ്ടതുണ്ട്.
കേരളത്തില്‍ സഹകരണ മേഖലയില്‍ 2016-17 ല്‍ 16.21 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിച്ച സ്ഥാനത്ത് 2017-18 ല്‍ 18.22 ലക്ഷം ആയി വര്‍ധിച്ചു. 12.43 ശതമാനം വര്‍ധനവുണ്ട്. അതായത് രാജ്യത്തെ വളര്‍ച്ചയുടെ ഏതാണ്ട് ഇരട്ടി വരും.നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പാലില്‍ നിന്നു തന്നെ വിപണി സാധ്യമാക്കുന്ന പാലുല്‍പന്നങ്ങള്‍ നിര്‍മിച്ച് വിറ്റഴിക്കുന്നത് വഴി മാത്രമേ ഡോ. വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത താഴെത്തട്ടിലുളള ക്ഷീരകര്‍ഷകരുടെ സാമ്പത്തിക ഭദ്രതയും ഉന്നമനവും സാധ്യമാകൂ.
പാല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി മില്‍മയിലടക്കം വലിയ ആഘോഷമാണ് ഇന്നു സംഘടിപ്പിച്ചിരിക്കുന്നത്.ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് കേരളത്തിലെ ക്ഷീരകർഷക പ്രസ്ഥാനമായ മിൽയുടെ ഡെയറി പ്ലാൻ്റുകൾ നവംമ്പർ 25, 26,തിയതികളിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സന്ദർശന സമയം.സന്ദർശകർക്ക് മിൽമ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.