Updated on: 2 November, 2021 5:41 PM IST
ദിവസവും 50 രൂപ മാറ്റി വച്ചാൽ ഭാവി ഭദ്രമാക്കാം

ദേശീയ പെൻഷൻ പദ്ധതി അഥവാ എൻപിഎസ്. ഓരോരുത്തരും അവരുടെ സമ്പാദ്യം സുരക്ഷിതമായി, കൂടുതൽ ലാഭം പ്രതീക്ഷിച്ച് നിക്ഷേപിക്കുവാനായാണ് ആഗ്രഹിക്കുന്നതെങ്കിൽ, അതിനുള്ള മികച്ച പദ്ധതിയാണ് എൻപിഎസ്. ദിവസം വെറും 50 രൂപ മാത്രം നിക്ഷേപം നടത്തിക്കൊണ്ട് 34 ലക്ഷം രൂപ നേടാവുന്ന പദ്ധതിയാണ് പരിചയപ്പെടുത്തുന്നത്.

ഏറ്റവും എളുപ്പമുള്ളതും അതുപോലെ റിസ്‌ക് സാധ്യത കുറഞ്ഞതുമായ നിക്ഷേപ പദ്ധതിയാണിത്. ഇതിനായി ഒരു ദിവസം വേണ്ട ചുരുങ്ങിയ നിക്ഷേപം 50 രൂപയാണ്. റിട്ടയര്‍മെന്റ് സമയമാകുമ്പോള്‍ അങ്ങനെയെങ്കിൽ നിങ്ങളുടെ കയ്യിൽ 34 ലക്ഷം രൂപ ലഭിക്കും.  

സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, 60 വയസ്സിന് ശേഷം പെൻഷൻ ആഗ്രഹിക്കുന്ന ആർക്കും ഇതിൽ ഭാഗമാകാം.

കേന്ദ്ര സര്‍ക്കാരാണ് ഈ റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. എന്‍പിഎസിലെ നിക്ഷേപം തീർച്ചയായും റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക ആശങ്കകൾ മാറ്റി ഭദ്രത ഉറപ്പാക്കും.

സ്‌കീമിൽ എങ്ങനെ ഭാഗമാകാം?

പോസ്റ്റ് ഓഫിസുകൾ വഴിയും രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ശാഖകൾ വഴിയും എൻപിഎസിൽ അംഗത്വമെടുക്കാം. പിഎഫ് ആർഡിഒ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും ഈ സേവനം ലഭ്യമാണ്.

പദ്ധതി പ്രകാരം, ഒരാൾ മാസംപ്രതി 12,000 രൂപ മാറ്റി വച്ചാല്‍ റിട്ടയര്‍മെന്റിന് ശേഷം 1.78 ലക്ഷം രൂപ പ്രതിമാസം പെന്‍ഷനായി നേടാനാകും. സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ എന്ന നിക്ഷേപ രീതിയാണ് ഇതിനായി നിക്ഷേപകന്‍ തെരഞ്ഞെടുക്കേണ്ടത്.

ഓഹരി വിപണി, ഡെബ്റ്റ് എന്നിങ്ങനെ വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.  ഈ രണ്ടു സംവിധാനങ്ങളിലൂടെ പണം നിക്ഷേപിക്കണം. അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ എന്‍പിഎസിലെ ഒരു നിശ്ചിത ശതമാനം തുക ഓഹരികളില്‍ നിക്ഷേപിക്കാമെന്നത് നിക്ഷേപകന് തീരുമാനിക്കാം. പൊതുവായി എന്‍പിഎസ് തുകയുടെ 75 ശതമാനമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്‌.

നിക്ഷേപ തുകയുടെ 75 ശതമാനം വരെ നിക്ഷേപകന് ഇക്വിറ്റി അല്ലെങ്കിൽ ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. കൂടാതെ, പിപിഎഫ്, ഇപിഎഫ് നിക്ഷേപ പദ്ധതികളേക്കാള്‍ ഇത് ഉയര്‍ന്ന ആദായം തരുന്നു. 

ഓഹരിവിപണിയിൽ നിക്ഷേപിച്ചു റിസ്‌ക് എടുക്കാൻ താല്പര്യമില്ലാത്തവരെങ്കിൽ ഇക്വുറ്റിയിൽ 60 ശതമാനവും ഡെബ്റ്റിൽ 40 ശതമാനവും നിക്ഷേപം നടത്താം. ഈ രീതിയിലുള്ള നിക്ഷേപത്തിലൂടെ 10 ശതമാനമായിരിക്കും നിക്ഷേപകന് ലഭിക്കുന്ന ആദായം.

ജോലിയിലെ തുടക്കക്കാരാണേലും നിക്ഷേപകനാകാം.ഒരു ദിവസം 50 രൂപ എന്ന കണക്കിൽ മാസം 1500 രൂപ വീതം 35 വര്‍ഷം തുടര്‍ച്ചായി നിക്ഷേപം നടത്തുന്ന ഒരാൾക്ക് 10 ശതമാനം പലിശ നിരക്കോടെ 34 ലക്ഷം രൂപ 60 വയസ്സിൽ കിട്ടും.

ഒറ്റയടിക്ക് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കില്ല. അതായത് എന്‍പിഎസിലെ ആകെ തുകയുടെ 60 ശതമാനം മാത്രം ഒരു തവണ പിൻവലിക്കാം. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റിയായിരിക്കും.

English Summary: National Pension Scheme for post- retirement life
Published on: 02 November 2021, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now