ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. എൻബിഇ വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാവും. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.
ബന്ധപ്പെട്ട വാർത്തകൾ: നീറ്റ്, മറ്റു പൊതു പ്രവേശന പരീക്ഷകൾ എന്നിവ റദ്ദാക്കില്ല
നാഷണൽ ബോർഡ് ഓഫ് എജുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.
“നീറ്റ്-പിജിക്ക് മികച്ച രീതിയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ഷെഡ്യൂളിനേക്കാൾ വളരെ മുമ്പേ, റെക്കോർഡ് 10 ദിവസത്തിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിച്ച പ്രശംസനീയമായ പ്രവർത്തനത്തിന് ഞാൻ NBEMS-നെ അഭിനന്ദിക്കുന്നു''- കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
New Delhi: NEET PG Result 2022: The National Eligibility cum Entrance Test Postgraduate (NEET PG) 2022 result has been declared on Wednesday, June 1. Candidates can check the NEET PG 2022 result on the official website- nbe.edu.in. The NEET PG 2022 exam was held on May 21 at 849 examination centres. A total of 1,82,318 candidates appeared for the medical entrance exam. The NBE will release the NEET PG merit list separately. The NEET PG 2022 individual scorecards will be available for download from June 8.