ലോകത്തിലെ ഏറ്റവും വലിയ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഭക്ഷ്യ കമ്പനിയായ Nestle, കമ്പനി നിർമ്മിച്ച ഭക്ഷണപാനീയങ്ങളുടെ 60 ശതമാനത്തിലധികം “ആരോഗ്യത്തിന് നല്ലതല്ല”എന്ന് സമ്മതിച്ചു.
കൂടാതെ മാഗി നൂഡിൽസ്, കിറ്റ്കാറ്റ്സ്, നെസ്കാഫെ, തുടങ്ങിയ ഞങ്ങളുടെ ഉൽപ്പന്നങ്ങളും, ഇനങ്ങളും ഞങ്ങൾ എത്രമാത്രം നവീകരിച്ചാലും ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനിയുടെ ആന്തരിക രേഖ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പഞ്ചസാരയും സോഡിയവും 14 മുതൽ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങൾ ആരോഗ്യകരമാക്കുന്നത് വരെ ഇത് തുടരുമെന്നും പോഷകാഹാരവും ആരോഗ്യ തന്ത്രവും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
യുകെ ബിസിനസ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് നെസ്‍ലയുടെ ഉത്പന്നങ്ങൾക്ക് ഓസ്‌ട്രേലിയയുടെ ഹെൽത്ത് സ്റ്റാർ റേറ്റിങ് സിസ്റ്റത്തിൽ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. അഞ്ചാണ് മികച്ച റേറ്റിങ്.
കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോർട്ട്ഫോളിയോയിൽ 70 ശതമാനം ഉത്പന്നങ്ങളും ഈ റേറ്റിങ് നേടുന്നതിൽ പരാജയപ്പെട്ടു.
ശുദ്ധമായ കോഫി ഒഴികെ 90 ശതമാനം പാനീയങ്ങളും മിഠായി, ഐസ്ക്രീം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ 82 ശതമാനം വെള്ളവും 60 ശതമാനം പാലുൽപ്പന്നങ്ങളും ഈ റേറ്റിങിന് മുകളിലാണ്. അടുത്ത കാലത്തായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ആയിരക്കണക്കിന് ഉത്പപ്പന്നങ്ങൾ നെസ്‌ലെ പുറത്തിറക്കിയിട്ടുണ്ട്.
വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, ആരോഗ്യ ശാസ്ത്ര വിഭാഗം എന്നിവ ഈ ഡാറ്റയിൽ ഉൾപ്പെടുന്നില്ല.