ഏകദേശം 8 വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷം,വ്യത്യസ്തനിറത്തിലുള്ള ഗോതമ്പ് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. പഞ്ചാബിലെ മൊഹാലിയിലെ നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ .ബി.ഐ ) ആണ് പർപ്പിൾ, കറുപ്പ്, നീല നിറങ്ങളിലുള്ള ഗോതമ്പ് വികസിപ്പിച്ചിട്ടുള്ളത്.നിലവിൽ ഇത് നൂറുകണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. പ്രധാനമായും പഞ്ചാബ്, യുപി, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലായിരുന്നു ഇതിൻ്റെ കൃഷി. ഈ പുതിയ ഇനത്തിന്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചും (ഐസിആർ) ഈ കൃഷി പരീക്ഷിക്കുന്നു. കൂടാതെ,ഈ ഗോതമ്പിന് എന്തെങ്കിലും ന്യൂനത ഉണ്ടെങ്കിൽ അത് കണ്ടെത്താനും കഴിയും. ഇതിനുശേഷം, അതിന്റെ കൃഷി രാജ്യമെമ്പാടും ആരംഭിക്കാൻ കഴിയും. ജപ്പാനിൽ നിന്ന് വിവരങ്ങൾ ലഭിച്ച ശേഷം 2011 മുതൽ എൻ .എ . ബി .ഐ അതിൽ പ്രവർത്തിക്കാൻ തുടങ്ങി.
നിറമുള്ള ഗോതമ്പിൽ ആന്റിഓക്സിഡന്റായ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്.ഇത് കഴിക്കുന്നത് ഹൃദ്രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.സാധാരണ ഗോതമ്പിൽ 5 പിപിഎം അടങ്ങിയിട്ടുണ്ടെങ്കിൽ , കറുത്ത ഗോതമ്പിൽ 140 പിപിഎം, നീല ഗോതമ്പിൽ 80 പിപിഎം, പർപ്പിൾ ഗോതമ്പിൽ 40 പിപിഎം അടങ്ങിയിട്ടുണ്ട്.എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിറമുള്ള ഗോതമ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് .എന്നാൽ സാധാരണ ഗോതമ്പിന്റെ വിളവ് ഏക്കറിന് 24 ക്വിന്റൽ ആണെങ്കിൽ ,നിറമുള്ള ഗോതമ്പിന്റെ വിളവ് 17 മുതൽ 20 ക്വിന്റൽ വരെയാണ്. സധാരണ ഗോതമ്പിനെ അപേക്ഷിച്ചു നിറമുള്ള ഗോതമ്പിന്റെ ഏക്കറിന് വിളവ് വളരെ കുറവാണ് .നിറമുള്ള ഗോതമ്പിന് വിലക്കുടുതലാണ്.വേനൽക്കാലത്തും ശൈത്യകാലത്തും എൻ.എ ബി ഐ ഇവ വിളയിച്ചു.എന്നാൽ .ശൈത്യകാലത്ത് ഈ ഗോതമ്പ് പഞ്ചാബിലെ മൊഹാലിയിലെ വയലുകളിലും ഹിമാചൽ, കീലോംഗ്, ലഹോൾ ,സ്പിതി എന്നിവടങ്ങളിൽ വേനൽക്കാലത്തും ധാരാളമായി വിളഞ്ഞു .