Updated on: 4 December, 2020 11:19 PM IST

ചികിത്സാ ചെലവ് കുതിച്ചുയരുന്നകാലത്ത് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ശരാശരി ചികിത്സാചെലവ് (വിലക്കയറ്റം) 4.39‍ ശതമാനമായിരുന്നെങ്കില് 2018-19 വര്‍ഷമായപ്പോള്‍ ഇത് 7.14 ശതമാനമായി ഉയര്‍ന്നു.  ഈ സാഹചര്യത്തിലാണ് താഴെക്കിടയിലുള്ള 40ശതമാനംപേര്‍ക്കായി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പോളിസി അവതരിപ്പിച്ചത്. 50 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ഇടത്തരക്കാര്‍ക്കും അതിനുമുകളിലുള്ളവര്‍ക്കുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെലവുകുറഞ്ഞ ആരോഗ്യ സഞ്ജീവനി പോളിസിയുമായി രംഗത്തുവരുന്നത് അതിന് പിന്നാലെയാണ്.  വ്യത്യസ്തങ്ങളായ നിബന്ധനകളും നിയമങ്ങളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഇതോടെ മോചനമാകുമെന്ന് പ്രതീക്ഷിക്കാം.

ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് ഐആര്‍ഡിഎ പൊതുവായ നിബന്ധനകളുള്ള പോളിസിയുടെ ആവശ്യകത മുന്നോട്ടുവെച്ചത്.   29 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് പോളിസിക്കുള്ള അനമുതി ലഭിച്ചതെങ്കിലും 16 സ്ഥാപനങ്ങളാണ് ഇതുവരെ പോളിസിയുമായി വിപണിയിലെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തും.

പോളിസി രൂപകല്‍പ്പന

ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കവറേജ് നല്‍കുന്ന പോളിസികളാണിത്. വ്യക്തഗതമായോ കുടുംബത്തിന് മൊത്തമായോ പോളിസിയെടുക്കാം. ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്താനാകും.

ഏതൊക്കെ ചികിത്സകള്‍ക്ക് പണം ലഭിക്കും ഏതൊക്കെ ഒഴിവാകും തുടങ്ങിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഒക്കെ എല്ലാ കമ്പനികളുടേയും ഒന്നു തന്നെയായിരിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. നഗര-ഗ്രാമ ഭേദമില്ലാതെയാണ് പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പോളിസി സവിശേഷതകള്‍  പരിരക്ഷ:

ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷംരൂപവരെ. പോളിസി കാലാവധി: ഒരുവര്‍ഷം(ആയുഷ്‌കാലംവരെ പുതുക്കാം)

18 വയസ്സുമുതല്‍ 65 വയസ്സുവരെ പദ്ധതിയില്‍ ചേരാം(ആശ്രിതരായ കുട്ടികള്‍ക്ക് ചേരാവുന്ന പ്രായം മൂന്നുമാസംമുതല്‍ 25വയസ്സുവരെയാണ്).

ക്ലെയിം ഉണ്ടായാല്‍ മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശമതാനം കയ്യില്‍നിന്ന് കൊടുക്കണം. കോ പേയ്മന്റ് എന്നാണിത് അറിയപ്പെടുന്നത്.

ക്ലെയിമില്ലെങ്കില്‍ മൊത്തം ഇന്‍ഷുര്‍ ചെയ്തതുകയുടെ 5 മുതല്‍ 50ശതമാനംവരെ നോ ക്ലെയിം ബോണസും ലഭിക്കും.

പ്രീമിയംതുക പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ തവണകളായി അടയ്ക്കാം. പ്രീമിയം കാലാവധികഴിഞ്ഞാല്‍ 15 ദിവസംമുതല്‍ 30 ദിവസംവരെ ഗ്രേസ് പിരിയഡും ലഭിക്കും.

ഉള്‍പ്പെടുന്നവ

ആയുര്‍വേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകള്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.

ആധുനിക ചികിത്സാ രീതികളായ സ്റ്റെം സെല്‍ തെറാപ്പി, റോബോട്ടിക് സര്‍ജറി, ഓറല്‍ കീമോ തെറാപ്പി, ബലൂണ്‍ സൈനുപ്ലാസ്റ്റി, ഇന്‍ട്രാ വിറ്ററല്‍ ഇന്‍ജക്ഷനുകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ഉള്‍പ്പെടും.

അപകടങ്ങളാലോ രോഗങ്ങളാലോ വേണ്ടി വരുന്ന ദന്ത ചികിത്സയ്ക്കും പ്ലാസ്റ്റിക് സര്‍ജറിക്കും സംരക്ഷണം ലഭിക്കും

തിമിര ചികിത്സയ്ക്ക് ആകെ ചെലവിന്റെ 25 ശതമാനമോ ഒരു കണ്ണിന് 40000 രൂപയോ ഏതാണോ കുറവ് ആ തുക ലഭിക്കും.

പോളിസിയുടെ  പരിധിയിൽ  വരാത്തത്

വിവിധ തരം ടെസ്റ്റുകള്‍

പ്രസവം

ഒപിഡി ചികിത്സ

കോസ്‌മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി

പൊണ്ണത്തടി കുറയ്ക്കാനുള്ള ചികിത്സ

മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട ചികിത്സ

റിഹാബിലിറ്റേഷന്‍

ജെന്‍ഡര്‍ മാറ്റത്തിനുള്ള ചികിത്സ

സാഹസിക കായിക വിനോദത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുള്ള ചികിത്സ

വന്ധ്യതാ ചികിത്സ

പോളിസി  കൊണ്ടുള്ള ഗുണങ്ങൾ എല്ലാ കമ്പനികളുടേതും ഒന്നു തന്നെയായിരിക്കും. വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പോളിസികള്‍, വിവിധ തരം വിലകള്‍, നഗരത്തിലൊന്ന്, ഗ്രാമത്തിലൊന്ന് എന്ന നിലയിലുള്ള വേര്‍തിരിവുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ പോളിസിയില്‍ എല്ലാ കമ്പനികളുടേതും ഒന്നു തന്നെയായിരിക്കും.

കൂടുതല്‍ കവറേജ്, കുറഞ്ഞ പ്രീമിയം

കുറേയേറെ ചികിത്സകള്‍ക്ക് കുറഞ്ഞ പ്രീമിയം അടച്ചു കൊണ്ട് സംരക്ഷണം നേടാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. വിപണിയില്‍ നിലവിലുള്ള സമാന പോളിസികളേക്കാള്‍ 20-25 ശതമാനം കുറഞ്ഞതാണ് ആരോഗ്യ സഞ്ജീവനി പോളിസി പ്രീമിയം. ആധുനിക ചികിത്സാ രീതികളടക്കം പല പോളിസികളും നിരസിക്കുന്ന ചികിത്സയ്ക്കും കവറേജ് ലഭിക്കും. അലോപ്പതിക്ക് മാത്രമല്ല മറ്റു ചികിത്സാ പദ്ധതികള്‍ക്കും ചികിത്സ ലഭ്യമാകുന്നു. നിലവില്‍ പ്രത്യേകം തുക അടച്ചാല്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ.

പ്രീമിയം ഒറ്റത്തവണയായി നല്‍കേണ്ടതില്ല

പ്രീമിയം ഒറ്റത്തവണയായി നല്‍കേണ്ടതില്ല. മാസ തവണകളായി അടക്കാനുള്ള സൗകര്യമുണ്ടെന്നത് കൂടുതല്‍ പേര്‍ക്ക് ഗുണകരമാകും. മാത്രമല്ല, മൂന്നു മാസ, ആറു മാസ തവണകളായും ഒറ്റത്തവണയായും അടക്കാനാവും. മാത്രമല്ല, മിതമായ പ്രീമിയം കൊണ്ട് മാതാപിതാക്കളെയും ജീവിതപങ്കാളിയുടെ മാതാപിതാക്കളെയും പോളിസിയില്‍ ഉള്‍പ്പെടുത്താനാകും. മറ്റു പോളിസികളില്‍ ഇതിനായി വലിയ പ്രീമിയം നല്‍കേണ്ടി വരുന്നു. മാത്രമല്ല, പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഇത് എടുക്കാനുമാകും.

പോളിസിക്കുള്ള പരിമിതികൾ 

പരമാവധി അഞ്ചുലക്ഷം രൂപവരെയെ ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയൂ.

മെട്രോ നഗരങ്ങളിലെ ചികിത്സാ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക പരിമിതമാണ്.

മുറിവാടക, നഴ്‌സിങ് ചെലവ് എന്നിവ സം അഷ്വേഡ് തുകയുടെ രണ്ടുശതമാനം അല്ലെങ്കില്‍ പരമാവധി 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

ഐസിയു ചാര്‍ജ് സം അഷ്വേഡ് തുകയുടെ അഞ്ചുശതമാനമോ അല്ലെങ്കില്‍ പരമാവധി 10,000 രൂപയോ ആണ് ലഭിക്കുക. 

ഗര്‍ഭപാത്രം നീക്കംചെയ്യല്‍, തിരമിരം, ഹെര്‍ണിയ, പൈല്‍സ് തുടങ്ങി 20ഓളം ശസ്ത്രക്രിയകള്‍ക്ക് കാത്തിരിപ്പ് കാലാവധിയുണ്ട്.

പോളിസിയില്‍ ചേര്‍ന്ന് 24മാസത്തിനുശേഷംമാത്രമെ ഈ ചികിത്കള്‍ക്ക് ആനുകൂല്യം ലഭിക്കൂ.

അപകടംമൂലമല്ലാതെയുള്ള മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 48 മാസമാണ് കാത്തിരിപ്പ് കാലാവധി. 

നിലവിലുണ്ടായിരുന്ന അസുഖങ്ങള്‍ക്കും നാലുവര്‍ഷം തുടര്‍ച്ചയായി പോളിസി പുതുക്കിയാല്‍ പരിരക്ഷ ലഭിക്കും. 

മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശതമാനം തുക പോളിസി ഉടമ കയ്യില്‍നിന്ന് കൊടുക്കേണ്ടിവരും.

സാധാരണക്കാര്‍ക്ക് യോജിച്ച പദ്ധതി......

അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയില്‍ ആരോഗ്യ സഞ്ജീവനി   ടയര്‍ 3, ടയര്‍ 4 നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഇടത്തരം, താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് യോജിച്ച പോളിസിയാണിതെന്നാണ്. ചികിത്സാ ചെലവ് കുറഞ്ഞ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങൡും പോളിസി ഗുണം ചെയ്യും.. ഏകദേശം 70 ശതമാനം തുകയെങ്കിലും സ്വന്തം കൈയില്‍ നിന്ന് എടുത്ത് കൊടുക്കേണ്ട സ്ഥിതിയാകും ഇവിടെയുണ്ടാകുക.

കുറഞ്ഞചെലവില്‍ കൂടുതല്‍ തുകയ്ക്കുള്ള പരിരക്ഷയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്.   അതേസമയം മെട്രോ നഗരങ്ങളിലെ ഹോസ്പിറ്റലുകളില്‍ രണ്ടോ മൂന്നോ ദിവസം ചികിത്സ തേടിയാല്‍ തന്നെ വലിയൊരു തുക ബില്ല് വരും. അത് നികത്താന്‍ ഈ പോളിസി മതിയാകില്ല. എന്നിരുന്നാലും അടിസ്ഥാന പോളിസിയേക്കാല്‍ 20 മുതല്‍ 50ശതമാനംവരെ കുറഞ്ഞ പ്രീമിയത്തിലാണ് പുതിയ പോളിസിയെന്നത് മറക്കേണ്ട.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിത്തുകളുടെ ഓൺലൈൻ വിൽപ്പനയ്ക്കായി IIHR പോർട്ടൽ ആരംഭിച്ചു

English Summary: new insurance policy for ordinary people
Published on: 23 May 2020, 09:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now