കൃഷിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ നിര്മിക്കുന്നകീഴിലുള്ള സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ജ്യൂസും ചമ്മന്തിപ്പൊടിയും ചിപ്സും വെളിച്ചെണ്ണയുമൊക്കെ ഇനി ആകർഷകമായ പാക്കറ്റുകളിൽ. വിപണി പിടിച്ചടക്കാനായി ഗുണമേന്മയില് തെല്ലും കുറവു വരുത്താതെ കൃഷിവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും ഉത്പന്നങ്ങള്‍ രാജ്യാന്തര നിലവാരത്തിലുള്ള ആകര്‍ഷകമായ പാക്കറ്റുകളിലേക്കു മാറ്റുകയാണ്. ഇതിനുള്ള പ്രാഥമിക നടപടികള്‍ക്ക് ഇന്നു തുടക്കമാകും. വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വിപണി പിടിച്ചടക്കാന്‍ ഇവയ്ക്കു സാധിക്കുന്നില്ല. ഗുണമേന്മയില് ഏറെ മുന്നിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ കടത്തി വെട്ടി ഗുണമേന്മ തൊട്ടുതീണ്ടാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം ഉത്പന്നങ്ങള്‍ വിപണി കൈയടക്കുകയാണ്.
പാക്കറ്റുകള്‍ രാജ്യാന്തര നിലവാരത്തില്‍ രൂപകല്പന ചെയ്യുന്നതിനായി മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടര്‍ ഡോ. തന്‍വീര്‍ ആലം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തും.
കാര്‍ഷിക സര്‍വകലാശാല, കേരഫെഡ്, ഹോര്ട്ടികോപ്, വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി, കെയ്കോ, റെയ്ഡ്കോ, അട്ടപ്പാടി മില്ലറ്റ് വില്ലേജ്, പാലക്കാട് ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം തുടങ്ങിയവയുടെ ജ്യൂസും ഭക്ഷ്യോത്പന്നങ്ങളും നിലവില്‍ വിപണിയിലുണ്ട്. പ്ലാന്റേഷന് കോര്‍പറേഷന്റെ കുരുമുളകും കറുവപ്പട്ടയും എണ്ണകളുമൊക്കെ ആകര്‍ഷകമായ പാക്കിംഗിലേക്കു മാറും. പ്ലാസ്റ്റിക് കവറുകളിലെത്തുന്ന ഇവയില്‍ മിക്കതും പ്ലാസ്റ്റിക് നിരോധന സമയത്ത് ആകര്‍ഷകമായ മറ്റു രാജ്യാന്തര പാക്കറ്റുകളിലേക്കു മാറും.