കാർഷികമേഖലയിൽ കരുത്തുപകരാൻ പിന്നെയും കേന്ദ്രസർക്കാർ.വളം സബ്സിഡി ഇനത്തിൽ സർക്കാർ അധികമായി 65000 കോടി രൂപ വകയിരുത്തിയിരിക്കുന്നു. വളത്തിന് ദൗർലഭ്യം കർഷകർ അനുഭവിക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വകയിരുത്തൽ നടത്തിയിരിക്കുന്നത്. നേരത്തെ അനുവദിച്ച 71000 കോടി രൂപ ഇതിനോട് ചേർക്കുമ്പോൾ മൊത്തം വകയിരുത്തൽ 1.36 ലക്ഷം കോടിയാണ്. ഇതു മാത്രമല്ല കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം അപേക്ഷിച്ച കർഷകരിൽ 157.44 കാർഡുകൾ ഇതിനോടകംതന്നെ വിതരണം ചെയ്തു.
കർഷകർക്ക് വേണ്ടി അടിയന്തര പ്രവർത്തന മൂലധനമായി നബാർഡിലൂടെ 20000 കോടി വിതരണം ചെയ്തു കഴിഞ്ഞു. കാർഷികമേഖലയിലെ അഭിവൃദ്ധിക്കായി കൂടുതൽ കൂടുതൽ പദ്ധതികൾ ഒരുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കോവിഡ് കാലത്ത് കൃഷിയിൽ ഉണ്ടായ പുത്തൻ മാറ്റങ്ങൾ കാർഷികമേഖലയ്ക്ക് കരുത്തു പകരുന്നതാണ്. അത് കൊണ്ടുതന്നെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കാർഷിക മേഖല കൂടുതൽ ശക്തമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഉൽപാദന മേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതി
അതിജീവനത്തിന്റെ കാലത്ത് ഏറെ ശ്രദ്ധ പുലർത്തേണ്ട രോഗമാണ് 'ന്യൂമോണിയ'