സഹ്യപർവതത്തിന്റെ തെക്കേഅറ്റത്തുള്ള നെയ്യാർ വനമേഖലയിൽനിന്നും പനിക്കൂർക്ക വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ആലപ്പുഴ എസ്ഡി കോളേജ് സസ്യശാസ്ത്രവിഭാഗമാണ് ഈ നേട്ടത്തിന് പിന്നിൽ.
രോമാവൃതമായ ഇലകൾ, പിങ്ക് നിറത്തിലുള്ള പൂങ്കുല, പുക്കൾ എന്നിവ സസ്യത്തിന്റെ പ്രത്യേകതയാണ്.
പാറക്കൂട്ടങ്ങൾക്കിടയിലുള്ള മടക്കുകളിൽ വളരുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം കോളിയസ്- അന്തോണി എന്നാണ്. ചങ്ങാനാശേരി എസ് ബി കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകനായിരുന്ന ഡോ. വി ടി ആന്റണിയുടെ ശാസ്ത്രസംഭാവനകൾ മുൻനിർത്തിയാണ് സസ്യത്തിന് പേരിട്ടത്.
ആലപ്പുഴ എസ്ഡി കോളേജ് പ്രൊഫ. ഡോ. ജോസ് മാത്യു, എസ് ബി കോളേജ്അധ്യാപകൻ ജെബിൻ ജോസഫ് എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ