Updated on: 28 October, 2021 6:00 AM IST
ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യുന മർദ്ദം

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്ത്‌ ന്യുന മർദ്ദം രൂപപ്പെട്ടു.അടുത്ത 3 ദിവസം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.

ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യുന മർദ്ദം

തെക്ക് കിഴക്കൻ അറബികടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.

ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുന മർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

28-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
29-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
30-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
31-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

English Summary: news on weather
Published on: 27 October 2021, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now