1.കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച അംഗങ്ങള്‍ക്ക് ഇതുവരെ അനുവദിച്ച തുകയും കത്തും ലഭിക്കാത്തവര്‍ എത്രയും വേഗം രേഖകള്‍ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. 2013 ഡിസംബര്‍ 31 വരെ 60 വയസ് തികഞ്ഞവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0487-2386754, ഇ മെയില്‍ : agri.worker. tcr@gmail.കോം
2. പട്ടികജാതി വിഭാഗം യുവതി,യുവാക്കള്‍ക്ക് ഫുഡ് പ്രോസസിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രൊജക്ടിന്റെ ആദ്യഘട്ട പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തും. പത്താംക്ലാസ് യോഗ്യതയും 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം തുക ഗുണഭോക്താക്കള്‍ കണ്ടെത്തണം.
1. Those who have not yet received the amount and letter allotted to the members who have applied to the Agricultural Workers Welfare Office should submit the documents to the Welfare Fund Office as soon as possible. The district executive officer said that those who have attained the age of 60 by December 31, 2013 should submit the application along with copies of Aadhaar card, bank account pass book, ration card and election ID card.
Phone: 0487-2386754, E-mail: agri.worker. tcr@gmail.com
3500 രൂപ വീതം ഗുണഭോക്തൃ വിഹിതം മുടക്കി പരിശീലനം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ന്ന് യൂണിറ്റ് ആരംഭിക്കുന്നതിനും താത്പ്പര്യമുള്ളവര്‍ അപേക്ഷ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം മാര്‍ച്ച് 12നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. 30 പേര്‍ക്ക് 15 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഫോണ്‍: 0491 2505385/ 2505408.
2. The first phase of the project for setting up a food processing unit for SC / ST youth will be conducted under the auspices of the District Industrial Center. 10th class qualification and those between 18 and 45 years of age can apply. Beneficiaries should find 50% of the amount. Those who are interested in completing the training at the cost of Rs 3,500 each and then starting the unit should submit the application along with caste proof, school certificate and identity card to the district industrial center by March 12, the general manager said. The training will be given to 30 people for 15 days. Phone: 0491 2505385/2505408.
3. The Water Authority will receive water from 10 am every day, including March holidays. The Assistant Executive Engineer said that steps will be taken soon to disconnect the beneficiaries who have not paid their dues.
3.വാട്ടര്‍ അതോറിറ്റി മാര്‍ച്ച് മാസത്തെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വെള്ളക്കരം സ്വീകരിക്കും. കുടിശ്ശിക അടച്ചു തീര്‍ക്കാത്ത ഗുണഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു