Updated on: 27 December, 2023 9:01 AM IST
NHB Recruitment 2023: Apply for in various posts

നാഷണൽ ടെസ്റ്റിംഗ് ഏജൻസി / നാഷണൽ ഹോർട്ടികൾച്ചർ ബോർഡിലെ NHB ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ എന്നി തസ്തികകളിലെ നിയമനത്തിനായുള്ള വിജ്ഞാപനം NHB-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ആകെ 44 ഒഴിവുകളാണുള്ളത്.

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് 5 ജനുവരി 2024 വരെ അപേക്ഷിക്കാം.  അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ NHB ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ റിക്രൂട്ട്‌മെന്റ് 2023-ന്റെ പൂർണ്ണ വിവരങ്ങൾ വായിച്ചുമനസ്സിലാക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരള പിഎസ്‌സി നിയമന വിജ്ഞാപനം 2023: അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത 

ഡെപ്യൂട്ടി ഡയറക്ടർ - ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ / പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചർ ഇക്കണോമിക്സ് / അഗ്രികൾച്ചർ എഞ്ചിനീയറിംഗ് / പോസ്റ്റ്-ഹാർവെസ്റ്റ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് എന്നിവയിൽ 5 വർഷത്തെ പരിചയമുള്ള ബിരുദധാരികൾക്ക് ഈ റിക്രൂട്ട്മെന്റിന് അർഹതയുണ്ട്.

സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ - ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ / പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചർ ഇക്കണോമിക്സ് / അഗ്രികൾച്ചർ എഞ്ചിനീയറിംഗ് / പോസ്റ്റ്-ഹാർവെസ്റ്റ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് എന്നിവയിൽ ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്മെന്റിന് അർഹതയുണ്ട്.

പ്രായപരിധി

സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ: പരമാവധി - 30 വർഷം

ഡെപ്യൂട്ടി ഡയറക്ടർ: പരമാവധി - 40 വർഷം

പ്രായത്തിൽ ഇളവ്: നിയമങ്ങൾ അനുസരിച്ച് ലഭിക്കും 

അപേക്ഷകൾ അയക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾക്ക് https://nhbrec.ntaonline.in/ വഴിയോ നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് NHB യുടെ ഔദ്യോഗിക സൈറ്റ് വഴിയോ 5 ജനുവരി 2024-ന് മുമ്പ് അപേക്ഷിക്കാം.

English Summary: NHB Recruitment 2023: Apply for in various posts
Published on: 27 December 2023, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now