Updated on: 4 December, 2020 11:18 PM IST
നിർമല കുര്യൻ പ്രസംഗിക്കുന്നു

ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരസംഗമ വേദിയിൽ ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ആദരിച്ചു.ചടങ്ങിൽ അച്ഛന്റെ ഓർമകൾ പങ്കുവെച്ച മകൾ.,പിതാവിനെക്കുറിച്ച്  ആലോചിക്കുമ്പോൾ ഏറ്റവുമാദ്യം മനസ്സിൽ ഓർമ വരുന്നത് അദ്ദേഹത്തിന്റെ  ഒട്ടും പിഴയ്ക്കാത്ത നർമബോധമാണെന്ന് പറഞ്ഞു. കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു പിതാവെന്ന് അവർ അനുസ്മരിച്ചു.ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ് ആവർത്തിച്ചു പറഞ്ഞിരുന്നതായി അവർ ഓർമിച്ചു. തൃശൂർ ജില്ലയിലെ ചെമ്പൂക്കാവിലാണ് അവരുടെ അമ്മയുടെ വീട്. അച്ഛന്റെ  അമ്മാവനായ ജോൺ മത്തായിയുടെ പേരിലുള്ള അരണാട്ടുകരയിലെ ജോൺ മത്തായി സെന്റർ അവരുടെ മനസ്സിൽ നല്ലൊരു ഓർമയായി നിൽക്കുന്നുണ്ട്.

ശ്രീമതി നിർമല കുര്യന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉപഹാരം നൽകുന്നു
English Summary: Nirmala Kurien remembers her father
Published on: 29 February 2020, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now