ആലപ്പുഴ: കർഷകന്‍റെ കാലം എന്നറിയപ്പെടുന്ന, ഒരു വർഷത്തെ കൃഷിരീതികൾ തീരുമാനിക്കപ്പെടുന്ന തിരുവാതിര ഞാറ്റു വേല കൃഷികൾക്ക് ജില്ലയിൽ തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിലും ഉൽപന്നങ്ങളുടെ വിലയിടിവിലും താറുമാറായ കർഷകർക്ക് പുതിയ പ്രതീക്ഷകളുമായിട്ടാണ് ഇത്തവണത്തെ കൃഷിവർഷത്തിന് തുടക്കമാവുന്നത്. സർക്കാരിനൊപ്പം വിവിധ പാർട്ടികളും സംഘടനകളും സംയുക്തമായാണ് വിവിധയിടങ്ങളിൽ ഞാറ്റുവേല കൃഷികൾ ആരംഭിച്ചിട്ടുള്ളത്.
Njaattuvela farming, known as the 'farmer's time' and one year's farming practices, has begun in the district. Various parties and organizations along with the government have started planting crops in various places
മുഹമ്മ : ആര്യാട് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമസഭയും നടത്തി.. പച്ചക്കറിവിത്ത്, തൈകൾ, ഫലവൃക്ഷ തൈകൾ, തെങ്ങിൻ തൈകൾ, ടിഷ്യുകൾച്ചർ വാഴ , വളങ്ങൾ തുടങ്ങിയവയുടെ വിൽപനയും കാർഷിക പ്രദർശനവും നടന്നു.. ലൂഥറൻ സ്കൂളിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത പഞ്ചായത്തംഗം അജികുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന സമിതി അംഗം ദിലീപ് കുമാർ അധ്യക്ഷനായി. പ്രിൻസിപ്പാൾ സിസമ്മ, സന്തോഷ്, മദനപ്പൻ, സുരമ്യ , ശ്യാമ, വിനീത, കൃഷി ഓഫീസർ ജിഷ മോൾ എന്നിവർ സംസാരിച്ചു.
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ ഞാറ്റുവേല ചന്ത മണ്ണഞ്ചേരി ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് എം എസ് സന്തോഷ് ഉത്ഘാടനം ചെയ്തു. ശ്രീമതി മഞ്ജു രതി കുമാർ അധ്യക്ഷയായി . വികസന സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ബി അരവിന്ദ് നടീൽ വസ്തുക്കൾ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജനി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ രജി ജി വി സ്വാഗതം പറഞ്ഞു . സുഭിക്ഷകേരളം പദ്ധതി പ്രകാരം വിത്തും വളവും വിതരണം ചെയ്തു. ജെ എൽ ജി ഗ്രൂപ്പുകൾക്ക് കൃഷി ഓഫീസർ ക്ലാസ് എടുത്തു. മണ്ണഞ്ചേരി കാർഷിക കര്മസേന, കുടുംബശ്രീ നഴ്സറി, കാർഷിക വിപണന കേന്ദ്രം എന്നിവരുടെ സ്റ്റാളുകളിൽ നടീൽ വസ്തുക്കൾ, വളങ്ങൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവ വില്പന നടത്തി.
മുഹമ്മ' സി പി ഐ എം അമ്പനാ കുളങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ വാഴ, മരച്ചീനി കൃഷികൾക്ക് തുടക്കമായി . സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഞാറ്റുവേല ദിനത്തിൽ വലിയ വീട് ക്ഷേത്രത്തിനു സമീപം പാർടി ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിള അസോസിയേഷൻ അമ്പനാ കുളങ്ങര മേഖല കമ്മറ്റി അംഗങ്ങളും പ്രവർത്തകരുമാണ് വലിയ വീടിനു സമീപം വാഴയും ചേനയും കൃഷി ചെയ്യുന്നത്. പാർടി നേതൃത്വത്തിൽ എല്ലാ വാർഡിലും വാഴയും മരച്ചീനിയും കൃഷി ചെയ്യും. വാഴകൃഷി ഉദ്ഘാടന ചടങ്ങിൽ എംഎസ് സന്തോഷ്, പി രഘുനാഥ്, എ എം ഹനീഫ്, ജി രാജീവ്, അമ്പിളിദാസ്, സജിത അനിൽ ,അജിത എന്നിവർ. സംസാരിച്ചു.
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് പാട ശേഖരനെല്ല് ഉൽപാദക സമിതിയുടെ നേതൃത്വത്തിൽ പൊന്നാട് പെരുന്തുരുത്ത് കരി പാടശേഖരത്തിൽ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനവും പാടത്തെ തോടുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനും വരമ്പുകൾ പുനഃസ്ഥാപിക്കുന്നതിനുമുളള തൊഴിലുറപ്പ് പ്രവർത്തികളുടെ ഉദ്ഘാടനവും ഒരുകോടി വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനവും നടന്നു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ് വിത ഉദ്ഘാടനം ചെയ്തു . ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനൽ കുമാർ തൊഴിലുറപ്പ് പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ഒരുകോടി വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത് 5 -)ം വാർഡ് മെമ്പർ ഹസീന ബഷീറിനു നൽകി നിർവ്വഹിച്ചു.. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ് കാവുകൽ ഗ്രാമീണ വായനശാല യിലെ കർഷകർ ക്കായുള്ള വിത്ത് വിതരണം നിർവ്വഹിച്ചു. മണ്ണഞ്ചേരി കൃഷി ഓഫീസർ ജി.വി റെജി , പഞ്ചായത്തംഗങ്ങളായ ഹസീന ബഷീർ, പി.എ. സബീന ,രജനി, പാടശേഖര സമിതി പ്രസിഡന്റ് പി.എൻ ദാസൻ , പാടശേഖര സമിതി വൈസ് പ്രസിഡന്റ് പി.വി. ചിദംബരൻ , പാടശേേഖരസമിതി അംഗങ്ങളായ എം.വി സുദേവൻ, കെ.പി. അബ്ദുൾ ഖാദർ , സതീശൻ ,സി.സി. നിസാർ, എൻ.ടി ചന്ദ്രബാബു , കാവുങ്കൽ ഗ്രാമീണ വായനശാല പ്രസിഡന്റ് എം.വി സുരേഷ് , ഖജാൻജി മനോജ് എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൂല്യ വർദ്ധിത ഉല്പന്നം ഉണ്ടാക്കണ മോ? മണ്ണുത്തിയിലേക്കു വരൂ. ഉണ്ടാക്കിത്തരും