അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കൈവശം പണം ഇല്ലേ. ആമസോൺ വെബ്സൈറ്റിലൂടെ തവണകളായി പണം അടച്ച് സാധനങ്ങൾ വാങ്ങാം. ഒരുവര്‍ഷം പരമാവധി 60,000 രൂപയാണ് ലഭിക്കുക. കുറഞ്ഞ പ്രായപരിധി 23 വയസാണ്
ആമസോണിൽ എന്തെങ്കിലും വാങ്ങാൻ പണമില്ലെങ്കിൽ വിഷമിക്കേണ്ട. ലളിതമായ EMI ഓപ്ഷൻ തിരഞ്ഞെടുത്ത് സാധാനങ്ങൾ വാങ്ങാം. പ്രതിമാസ EMI യിൽ എളുപ്പത്തിൽ പണമടയ്ക്കാനാകും.
ആമസോൺ പേയിലൂടെ ആമസോൺ വെബ്‍സൈറ്റിൽ നിന്ന് EMI അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാം.
തൽക്ഷണ വായ്പാ ലഭ്യതയാണ് ആമസോൺ പേ ലേറ്ററിൻെറ പ്രധാന ആകര്‍ഷണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടുത്താതെ തന്നെ വായ്പ ലഭിക്കും. രണ്ട് മിനിറ്റു കൊണ്ട് വായ്പ ലഭ്യമാകും. പ്രത്യേക പ്രോസസ്സിങ് ഫീസ് ഈടാക്കില്ല. ക്യാൻസലേഷൻ ഫീസോ പ്രീ ക്ലോഷര്‍ ഫീസോ ഈടാക്കില്ല. ആമസോൺ പേ ലേറ്റര്‍ എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് ഇത്.
റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച്, 60000 രൂപ വരെ മാത്രമേ വായ്പ നൽകാൻ കഴിയൂ. Aadhar-OTP അടിസ്ഥാനമാക്കിയുള്ള KYC നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ആർക്കും പ്രതിവർഷം 60,000 രൂപയ്ക്ക് EMI യിലൂടെ സാധനങ്ങൾ വാങ്ങാം. 3, 6, 9, 12 എന്നിങ്ങനെ വിവിധ കാലയളവിലെ EMI Plan പ്രയോജനപ്പെടുത്താം.
ആമസോൺ അക്കൗണ്ടും വാലിഡ് മൊബൈൽ നമ്പറും ഉള്ളവര്‍ക്ക് Pan card, Bank account No. എന്നിവയുണ്ടെങ്കിൽ ലോൺ ലഭിക്കും. വിലാസം തെളിയിക്കുന്ന കൃത്യമായ രേഖകൾ വേണം.
Driving license, Voter ID card, Aadhar card, Passport തുടങ്ങിയവയിൽ എന്തെങ്കിലും അഡ്രസ് പ്രൂഫായി നൽകാം. കുറഞ്ഞ പ്രായ പരിധി 23 വയസ്സ് ആണ്.