മൊറോട്ടോറിയം വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ വായ്പാ മൊറട്ടോറിയം നീട്ടണമെന്ന അപേക്ഷകൾ സുപ്രീം കോടതി തള്ളി.
വിവിധ ട്രേഡ് അസോസിയേഷനുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമുൾപ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതി നിരസിച്ചത്. അതുപോലെ മോറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളൽ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ഡിസംബർ 17 ന് ഇത് സംബന്ധിച്ച് വാദം കേട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജുകളോ, പ്രത്യേക മേഖലകൾക്കായുള്ള നടപടികളോ പ്രഖ്യാപിക്കാൻ സർക്കാരിനോടോ കേന്ദ്ര ബാങ്കിനോടോ നിർദ്ദേശിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം , മൊറട്ടോറിയം സമയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ തുകയ്ക്ക് കൂട്ടു പലിശയോ പിഴ പലിശയോ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ട്.
പ്രധാന ബാങ്ക് ശാഖകളിൽ നിന്നൊഴികെ പണം പിൻവലിച്ചാലും ഫീസ് നൽകണം.
കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മാര്‍ച്ചിലാണ് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. വിവിധ വായ്പകൾ എടുത്തിട്ടുള്ളവര്‍ 2020 മാർച്ച് 1 നും മെയ് 31 നും ഇടയിൽ ലോൺ തിരിച്ചടവ് നടത്തേണ്ടതില്ലെന്നത് നിരവധി പേര്‍ക്ക് ആശ്വാസമായിരുന്നു. പിന്നീട് ആഗസ്റ്റ് 31 വരെ മോറട്ടോറിയം നീട്ടി.
മോറട്ടോറിയം അവസാനിച്ചെങ്കിലും ആവശ്യമെങ്കിൽ ബാങ്ക് വായ്പകൾ പുനക്രമീകരിച്ച് നൽകാൻ ആര്‍ബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. 2020 ഓഗസ്റ്റ് 31 വരെ നിഷ്ക്രിയാസ്തിയുടെ പരിധിയിൽ വരുന്ന വായ്പകൾക്ക് ഇളവ് അനുവദിച്ചിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ഈടാക്കിയ കൂട്ടു പലിശ കേന്ദ്രം പിന്നീട് എഴുതിത്തള്ളിയിരുന്നു
രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ഈടാക്കിയ കൂട്ടു പലിശ കേന്ദ്രം പിന്നീട് എഴുതിത്തള്ളിയിരുന്നു