2020 വർഷത്തിൽ കൊറോണ എന്ന മഹാവ്യാധി ലോകം കീഴടക്കിയപ്പോൾ, ലോക്ക്ഡൌണും, സാമ്പത്തിക പ്രതിസന്ധിയും മൂലം ജോലി നഷ്ടപ്പെട്ടവരും ദുരിതത്തിലായവരും ഇന്ന് വളരെ ഏറെ ആണ്. ഈ ഒരു സാഹചര്യത്തിൽ സ്വയം തൊഴിൽ കണ്ടെത്താൻ കഴിയാത്ത ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് കുടുംബങ്ങൾ വഴിയാധാരമായിട്ടുണ്ട്. എന്നാൽ ഇത്തരം ദുരിതമനുഭവിക്കുന്ന ആളുകൾക്കായി ഒരു പദ്ധതിയുണ്ട്, അതാണ് നവജീവൻ പദ്ധതി.
എന്താണ് നവജീവൻ പദ്ധതി ?
സ്വയംതൊഴിൽ സംരംഭം/ ചെറുകിട സംരഭം ആരംഭിക്കാൻ വേണ്ടിയിട്ട് കേരള സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് നവജീവൻ പദ്ധതി. ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, യാതൊരുവിധ ഈടും, ജാമ്യവും ഇല്ലാതെതന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
50,000 രൂപയോളമാണ് ഈ ഒരു പദ്ധതി വഴി ലഭിക്കുന്നത്.
സബ്‌സിഡി
ഈയൊരു തുകയിൽ 25% സബ്സിഡി ആണ്. ഉദാഹരണത്തിന് 50000 ൽ 12,500 രൂപയോളം സബ്സിഡി ആയിട്ട് വരും. സബ്സിഡിയായി ലഭിക്കുന്ന 12,500 രൂപ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല.
ആർക്കാണ് അപേക്ഷിക്കാൻ സാധിക്കുക ?
50 വയസ്സിനും, 65 വയസ്സിനും, ഇടയിലുള്ള ആളുകൾക്ക് ആയിരിക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുക. അതുകൊണ്ട് തന്നെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.
ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള ആളുകൾക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
മുൻഗണന.
എല്ലാ വർഷവും മുടങ്ങാതെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് ഈയൊരു പദ്ധതിയിലേക്ക് മുൻഗണന ലഭിക്കും കൂടാതെ വിധവകൾക്കും ഭിന്ന ശേഷിക്കാരായ ആളുകൾക്കും ഈ ഒരു പദ്ധതിയിൽ മുൻഗണന ലഭിക്കുന്നതായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ
എസ്എംഎഎം. SMAM Scheme പദ്ധതി പ്രകാരം കാർഷിക യന്ത്രസാമഗ്രികൾക്ക് സർക്കാർ വലിയ സബ്സിഡി നൽകുന്നു;