സ്ത്രീകള്‍ക്കായി വളരെ സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അമ്പതിനായിരം രൂപവരെ വനിതകള്‍ക്ക് ലഭിക്കുന്ന ഇമ്പിച്ചിബാവ ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിച്ചിരിക്കുകയാണ്. വീടിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടിയിട്ടാണ് 50,000 രൂപ വരെ ധനസഹായം ലഭിക്കുക. ഓണ്‍ലൈന്‍ വഴി ഇമ്പിച്ചിബാവ ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഈ മാസം മുപ്പതാം തീയതി വരെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ആണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം പ്രധാനമായും ലഭിക്കുന്നത്. ശരിയായ തരത്തിലുള്ള ജനലുകള്‍, വാതിലുകള്‍, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, ഇലക്ട്രിക് വര്‍ക്കുകള്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ധനസഹായം.
അപേക്ഷ സമര്‍പ്പിക്കുന്ന വനിത ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട വനിതയോ, അല്ലെങ്കില്‍ വിധവയോ ആയിരിക്കണം എന്നുള്ള നിബന്ധനയുണ്ട്. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുള്ള കുട്ടികളുള്ള സ്ത്രീകളാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കയ്യില്‍ കരുതേണ്ട രേഖകള്‍ ഇവയൊക്കെയാണ്. ഇതില്‍ ആദ്യം തന്നെ 2021-22 ലെ കരമടച്ച രസീത്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള മക്കളാണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭര്‍ത്താവ് മരിച്ച വനിത ആണെങ്കില്‍ ഭര്‍ത്താവിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിങ്ങനെയുള്ള രേഖകള്‍ ആണ് ഇതിന് ആവശ്യമായി വരുന്നത്. വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ഫീറ്റില്‍ താഴെ ആയിരിക്കണം.
ഒഫീഷ്യല്‍ സര്‍ക്കുലര്‍ വായിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അതാത് ജില്ലാ കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ ഓഫീസുകളിലാണ് അപേക്ഷയും ഒപ്പമുള്ള രേഖകളും സമര്‍പ്പിക്കേണ്ടത്. നേരിട്ട് ചെന്ന് അപേക്ഷ സമര്‍പ്പിക്കുവാനും തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കുവാനും അവസരമുണ്ട്. അര്‍ഹമായ വനിതകള്‍ എത്രയും പെട്ടെന്ന് തന്നെ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യം കൈപ്പറ്റുവാന്‍ ശ്രമിക്കുക. സെപ്റ്റംബര്‍ മാസം 30 ആം തീയതിക്ക് മുന്‍പ് തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ഗുണഭോക്താവ് ആകുന്നതിനുള്ള നിബന്ധനകൾ
സ്വയം തൊഴിൽ വായ്പ ആവശ്യമുണ്ടോ? വനിത വികസന കോർപ്പറേഷൻ തരും കുറഞ്ഞ പലിശയിൽ