Updated on: 13 November, 2023 2:23 PM IST
ഭാവി സുരക്ഷിതം; നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം

1. നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം. 18 നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് എൻപിഎസ് അഥവാ ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാം. എൻ.ആർ.ഇ/എൻ.ആർ.ഒ അക്കൗണ്ട് വഴിയാണ് ഇവർ പണം അടക്കേണ്ടത്. ചുരുങ്ങിയ അംശദായം പ്രതിമാസം 500 രൂപയും, പ്രതിവർഷം 6000 രൂപയും ഉണ്ടായിരിക്കണം. ഫിനാൻഷ്യൽ സെക്യൂരിറ്റികളിലായിരിക്കും നിക്ഷേപം നടത്തുന്നത്. സാധാരണ ഓഹരികൾ, കോർപറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിൽ നിശ്ചിത തോതിലാണ് നിക്ഷേപങ്ങൾ നടത്തുന്നത്. വിപണിയിൽ മാറ്റമുണ്ടായാലും നിക്ഷേപകന് നിശ്ചിത തുക ലഭിക്കും. കൂടാതെ, ഓരോ നി​ക്ഷേപകനും നിക്ഷേപകങ്ങളുടെ തോത് നിശ്ചയിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.npstrust.org.in എന്ന സൈറ്റ് സന്ദർശിക്കുകയോ, നിങ്ങളുടെ ബാങ്കിനെ സമീപിക്കുകയോ ചെയ്യാം.

2. തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കുക.  ഫോൺ: 0491-2815454, 9188522713. 

കൂടുതൽ വാർത്തകൾ: രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!

3. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 564 സ്ഥാപനങ്ങളിൽ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നടപടി സ്വീകരിച്ചു. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസും 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

4. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തിയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. വടക്കൻ ജില്ലകളിൽ തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇവിടങ്ങളിൽ നവംബർ 21ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ അഭിമുഖം നടത്തും. തെക്കൻ ജില്ലകളിൽ തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1 എന്നിങ്ങനെയാണ് ഒഴിവുകൾ. നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അഭിമുഖം നടക്കും. 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

English Summary: Non-residents can also join the National Pension Scheme
Published on: 13 November 2023, 02:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now