Updated on: 17 April, 2021 7:52 PM IST
കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കല്‍ മോഡല്‍ കൂടാതെ ഡൈനാമിക്കല്‍ മോഡല്‍ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്.

2021 ല്‍ രാജ്യത്ത് 'സാധാരണ' (Normal) മണ്‍സൂണ്‍. കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ (Above Normal) ലഭിക്കാന്‍ സാധ്യത. 2021 തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ (First Stage Long Range Forecast) വ്യക്തമാക്കുന്നത്.

കാലാവസ്ഥ വകുപ്പിന്റെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98% ആയിരിക്കുമെന്നാണ്.(ഇന്ത്യയുടെ ദീര്‍ഘകാല ശരാശരി മണ്‍സൂണ്‍ മഴ 88 സെ.മീ ആണ്).

ഇത്തവണ കാലവര്‍ഷം സാധാരണയിലാകാന്‍ 40% സാധ്യതയും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തില്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കല്‍ മോഡല്‍ കൂടാതെ ഡൈനാമിക്കല്‍ മോഡല്‍ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നല്‍കി.

മണ്‍സൂണ്‍ മാസങ്ങളില്‍ കാലവര്‍ഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രല്‍ അവസ്ഥയില്‍ തുടരാനും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD) നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

English Summary: 'Normal' monsoon in the country, more likely in Kerala
Published on: 17 April 2021, 07:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now