നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കോവിഡ് വാക്സിനേഷൻ എടുക്കാൻ സെൻറർ കിട്ടുന്നില്ല എന്നത്. എന്നാൽ paytm ആപ്പ് വഴി എളുപ്പത്തിൽ നിങ്ങളുടെ അടുത്തുള്ള വാക്സിൻ ലഭ്യമാകുന്ന സെൻറർ ബുക്ക് ചെയ്യാം. ഇതിനായി ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിൽ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി paytm ലോഗിൻ ചെയ്യുക.
തുടർന്നുവരുന്ന സ്ക്രീനിൽ താഴെ Mini app store എന്ന സെക്ഷനിൽ vaccinaton finder എന്ന ഓപ്ഷൻ കാണാം. ഇത് ക്ലിക്ക് ചെയ്യുക. നിങ്ങൾ മുൻപേ തന്നെ വാക്സിനേഷൻ സൈറ്റിൽ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ സെക്കൻഡ് ഡോസ് എടുക്കുവാൻ വേണ്ടി ആണെങ്കിൽ view beneficiaries എന്ന ഓപ്ഷൻ കാണും. ഇത് ക്ലിക്ക് ചെയ്ത് കേറുമ്പോൾ നിങ്ങളുടെ പേരും റഫറൻസ് ഐഡിയും ഇവിടെ കാണാവുന്നതാണ്.
Add beneficiaries എന്ന ഓപ്ഷനിൽ നിങ്ങളുടെ കുടുംബത്തിൽ നിന്ന് പരമാവധി മൂന്ന് പേരെ വരെ ഉൾപ്പെടുത്തി സ്ലോട്ട് ബുക്ക് ചെയ്യാം. Vaccination finder എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ഓപ്പൺ ചെയ്തിരിക്കുന്ന ഈ വിൻഡോയിൽ search by pincode, search by District ഇന്ന് കാണാം. ഇതിൽ search by District എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് താഴോട്ട് നിങ്ങളുടെ സ്റ്റേറ്റ്(kerala), പ്രായം(18-44,45+) ജില്ല, ഡോസ് വൺ അല്ലെങ്കിൽ ഡോസ് ടു എന്നിവ തിരഞ്ഞെടുത്ത് book now ക്ലിക്ക് ചെയ്യുക. ഇങ്ങനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ തുടർന്നുവരുന്ന വിൻഡോയിൽ നിങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റലുകളുടെ പേരും, വാക്സിനേഷൻ ലഭ്യതയും ഉണ്ടാകും. ഇനി വാക്സിനേഷൻ ഇല്ലെങ്കിൽ notify me എന്ന് കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മാത്രം മതി.
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ അടുത്തുള്ള സെൻററിൽ മരുന്ന് വരുന്ന സമയം തന്നെ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ കിട്ടും. നോട്ടിഫിക്കേഷൻ ശബ്ദം മൊബൈൽ നിന്ന് കേൾക്കുമ്പോൾ തന്നെ ഇത് ഓപ്പൺ ചെയ്തു ബുക്ക് ചെയ്താൽ മതി.