Updated on: 27 March, 2021 9:43 AM IST
വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു.

വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക.

ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്.

English Summary: now registration for mobile sms for commercial purpose
Published on: 27 March 2021, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now