ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ (NPCIL) ട്രേഡ് അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. മഹാരാഷ്ട്രയിലെ താരാപ്പൂറിലേക്കാണ് നിയമനം. നവംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എൻ.പി.സി.ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcilcareers.co.in സന്ദർശിച്ച് അപേക്ഷകളയക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഇൻഫൊമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിൻ- 17 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 2 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ (ഹിന്ദി)- 1 ഒഴിവ്
സെക്രട്ടേറിയൽ അസിസ്റ്റന്റ്- 4 ഒഴിവുകൾ
ഹൗസ്കീപ്പർ- 3 ഒഴിവുകൾ
ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ)- 2 ഒഴിവുകൾ
ഡ്രാഫ്ട്സ്മാൻ (സിവിൽ)- 1 ഒഴിവ്
കാർപ്പെന്റർ- 14 ഒഴിവുകൾ
പ്ലംബർ- 15 ഒഴിവുകൾ
വയർമാൻ- 1 ഒഴിവ്
ഡീസൽ മെക്കാനിക്ക്- 1 ഒഴിവ്
മെക്കാനിസ്റ്റ്- 1 ഒഴിവ്
പെയിന്റർ- 15 ഒഴിവുകൾ
റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക്- 16 ഒഴിവുകൾ
ഫിറ്റർ- 26 ഒഴിവുകൾ
ടേർണർ- 10 ഒഴിവുകൾ
ഇലക്ട്രീഷ്യൻ- 28 ഒഴിവുകൾ
ഇലക്ട്രോണിക് മെക്കാനിക്- 15 ഒഴിവുകൾ
ഇൻസ്ട്രമെന്റ് മെക്കാനിക്- 13 ഒഴിവുകൾ
വെൽഡൽ- 21 ഒഴിവുകൾ
കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്- 14 ഒഴിവുകൾ
എന്നിങ്ങനെ ആകെ 250 ഒഴിവുകളാണുള്ളത്.
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 14 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അതത് ട്രേഡിൽ ഐ.ടി.ഐ പാസായിരിക്കണം. ഐ.ടി.ഐയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക.
അപേക്ഷകൾ അയയ്‌ക്കേണ്ട വിധം
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Engagement of Trade Apprentices at TAPS Site എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. apply online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒരു പി.ഡി.എഫ് ഫയൽ തുറക്കപ്പെടും. നിർദേശങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കാം.
വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് യങ് പ്രഫഷണലുകളുടെ താൽക്കാലിക ഒഴിവ്
യു.പി.എസ്.സി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു