1. News

വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് യങ് പ്രഫഷണലുകളുടെ താൽക്കാലിക ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യങ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Temporary vacancy of two young professionals in Vizhinjam CMFRI
Temporary vacancy of two young professionals in Vizhinjam CMFRI

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ  (സിഎംഎഫ്ആര്‍ഐ) വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യങ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.                          

ചിപ്പി/ പൊമ്പാനോ മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  ഗവേഷണ പദ്ധതിയിലേക്ക് താല്‍കാലിക അടിസ്ഥാനത്തിലാണ്  നിയമനം.  മറൈന്‍ ഫിന്‍ഫിഷ് സംസ്‌കരണം, ബ്രൂഡ്‌സ്റ്റോക്ക് മാനേജ്‌മെന്റ്, മറൈന്‍ ഫിന്‍ഫിഷുകളുടെ ലാര്‍വ വളര്‍ത്തല്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോടുകൂടി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. 

മത്സ്യങ്ങളുടെ കടല്‍ കൂട് പരിപാലനത്തിനുവേണ്ടിയുള്ള നീന്തലും, ഡൈവിംഗിലുള്ള കഴിവും അഭിലഷണീയ യോഗത്യകളാണ്.  2021 നവംബര്‍ ഒന്നിനകം 21 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേഷിക്കാം.      

യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും cmfrivizhinjammrc@gmail.com എന്ന ഇമെയിലില്‍ നവംബര്‍ 4 ന് വൈകുന്നേരം 5 മണിക്കു മുമ്പായി അയക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം നവംബര്‍ 11ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് വിളിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmfri.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2480324.

അനെ‍ർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് ഓർഫനേജ് കൺട്രോൾ ബോർഡിൽ വിവിധ ഒഴിവുകൾ

English Summary: Temporary vacancy of two young professionals in Vizhinjam CMFRI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds