എൻ. പി. എസ് അക്കൗണ്ട് സേവനം ലഭ്യമാക്കുന്നതിനു വേണ്ടി എസ്.ബി.ഐ ശാഖകളെ സേവന കേന്ദ്രങ്ങളായി നിയമിച്ചിരിക്കുകയാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ഗ്വാരണ്ടിയോടു കൂടിയ പദ്ധതി.
നിലവിലുള്ള ഇൻകം ടാക്സ് ആനുകൂല്യം കൂടാതെ Rs. 50,000/- വരെ അധിക ആനുകൂല്യം.
എന്താണ് എൻ.പി.എസ് :
ഇന്ത്യൻ പൗരൻമാർക്ക് വാർദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഗവൺമെന്റ് ഓഫ് ഇൻഡ്യ ആരംഭിച്ച പദ്ധതിയാണ് എൻ. പി. എസ്.
18 വയസ്സിനും 70 വയസ്സിനും മധ്യേയുള്ള എല്ലാ പൗരൻമാർക്കും ചേരാവുന്നതാണ്.
പ്രവാസികളുൾപ്പെടെയുള്ള ഏതൊരു ഇന്ത്യൻ പൗരനും ചേരാവുന്നതാണ്. 1) എൻ. പി.എസ് അക്കൗണ്ട് രാജ്യത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാവുന്നതാണ്. അതായത് ജോലി, സ്ഥലം മാറ്റം എന്നിവ അക്കൗണ്ടിനെ ബാധിക്കുന്നതല്ല.
എപ്പോഴാണ് ഉപഭോക്താവിന് തുക പിൻവലിക്കാനാകുന്നത് ?
എൻ. പി. എസ് ൽ ചേർന്ന് 3 വർഷങ്ങൾക്ക് ശേഷം ചില നിബന്ധനകൾ പ്രകാരം 25% വരെ ഭാഗികമായി പിൻവലിക്കാം. (കുട്ടികളുടെ തുടർ വിദ്യാഭ്യാസം, വിവാഹം, വീട് വയ്ക്കുന്നതിന് അല്ലെങ്കിൽ വാങ്ങുന്നതിന് ചികിത്സ എന്നിവയ്ക്ക് വേണ്ടിയാണ് ഭാഗിക പിൻവലിക്കൽ അനുവദിക്കുക).
60 വയസ്സിന് ശേഷം
കുറഞ്ഞത് 40% തുക ഐ. ആർ. ഡി. എ. ലൈഫ് ആനുവിറ്റിയിൽ നിക്ഷേപിക്കണം. ബാക്കി തുക മുഴുവനായോ, ഗഡുക്കളായോ പിൻവലിക്കാവുന്നതാണ്.
മരണം സംഭവിച്ചാൽ
ഉപഭോക്താവ് മരണമടഞ്ഞാൽ 100% പെൻഷൻ തുകയും നോമിനിക്ക് ലഭിക്കുന്നതാണ്. അഥവാ നോമിനിക്ക് പദ്ധതിയിൽ തുടരണമെങ്കിൽ സ്വന്തം പേരിൽ NPS തുടരുവാനുള്ള സംവിധാനവും ഉണ്ട്.