Updated on: 3 June, 2023 1:00 PM IST
Odisha Triple Train Crash: PM Modi to Visit Accident site in Balasore Today

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ അപകടങ്ങളിൽ ഒന്നായ ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു. ഒഡീഷയിലെ ബാലസോറിൽ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും, 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഒഡീഷയിലെ ട്രെയിൻ അപകടസ്ഥലവും പരിക്കേറ്റവർ ചികിത്സയിലുള്ള കട്ടക്കിലെ ആശുപത്രിയും സന്ദർശിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, റെയിൽ അപകടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റ പൗരന്മാരെ അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്നതിനും, ചികിത്സിക്കുന്നതിനുമായി ഇന്ത്യൻ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ഒഡീഷ ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് 'ഇപ്പോൾ ഞങ്ങളുടെ പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ്' എന്ന് പറഞ്ഞു. ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒഡീഷ ട്രിപ്പിൾ ട്രെയിൻ അപകടം: എന്താണ് സംഭവിച്ചത് ?

ഒഡീഷയിലെ ബാലസോറിൽ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പൂർത്തിയായി, ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് റെയിൽവേ വക്താവ് പറഞ്ഞു.

വൻ രക്ഷാപ്രവർത്തനം

ഗ്യാസ് ടോർച്ചുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച്, രക്ഷാപ്രവർത്തകർ അപകടത്തിൽ അതിജീവിച്ചവരെയും മരിച്ചവരെയും ഒന്നിനുപുറകെ ഒന്നായി പാളം തെറ്റിയ മൂന്ന് ട്രെയിനുകളുടെ ഇടയിൽ നിന്ന് നിന്ന് പുറത്തെടുക്കാൻ രാത്രി മുഴുവൻ പരിശ്രമിച്ചു. 200 ആംബുലൻസുകളും 50 ബസുകളും 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകളും 1,200 ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഭുവനേശ്വറിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാക്ടറുകൾ ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങളിലും മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് കൊണ്ടുയെന്നും അധികൃതർ പറഞ്ഞു. പാളം തെറ്റിയ കോച്ചുകൾക്ക് അടിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചതായും സുരക്ഷാ പ്രവർത്തകർ പറഞ്ഞു. ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ശനിയാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് സംസ്ഥാന സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ സത്യബ്രത സാഹു പറഞ്ഞു. ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെയും വിളിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാൻ 2,000-ത്തിലധികം ആളുകൾ രാത്രി തന്നെ ബാലസോർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒത്തുകൂടി, പലരും രക്തം ദാനം ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സമയത്ത് രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് ചീഫ് സെക്രട്ടറി ജെന നന്ദി പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ തന്റെ ദുഃഖം പ്രകടിപ്പിക്കുകയും, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നൽകുനൽകുമെന്ന് പ്രഖ്യാപിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 8 മുതൽ 12 രൂപ കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം

Pic Courtesy: Reuters, Times of India

English Summary: Odisha Triple Train Crash: PM Modi to Visit Accident site in Balasore Today
Published on: 03 June 2023, 01:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now