Updated on: 19 March, 2021 2:49 AM IST
പഴയവാഹനങ്ങളുടെ ഉപയോഗം

പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും.

15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 ആക്കി. കാറിന്റേത് 600-ൽനിന്ന് 5000. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും നൽകണം. രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ട.

രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ഫിറ്റ്‌നസ് പരിശോധന ഫീസും ഉയർത്തി. ഇരുചക്രവാഹനങ്ങൾ- 400, ഓട്ടോറിക്ഷ-കാറുകൾ-മീഡിയം ഗുഡ്‌സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്.

15 വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ-ഗുഡ്‌സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. സ്വകാര്യ ബസ്സുടമകൾക്ക് ഇത് വൻ തിരിച്ചടിയാകും. ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തിയതിനാൽ 15 വർഷത്തിലധികം പഴക്കമുള്ള 2500 ബസുകൾ ഓടുന്നുണ്ട്. ഇവയ്ക്ക് ഓരോവർഷവും ഫിറ്റ്‌നസ് പരിശോധന വേണ്ടിവരും. ഫിറ്റ്നസ് വൈകിയാൽ ദിവസം 50 രൂപവീതം പിഴ നൽകണം.

പൊളിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സൗജന്യം

English Summary: old vehicles fitness renewal fees to be updated from oct 1
Published on: 19 March 2021, 02:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now