Updated on: 17 April, 2022 10:42 AM IST
Ollur Krishi Samridhi

ഒല്ലൂർ കൃഷി സമൃദ്ധിയുടെ കാർഷിക സംരഭകത്വ മേള സമാപിച്ചു. സമാപന സമ്മേളനം  റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസമായാണ് കാർഷിക സംരഭകത്വ മേള സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് കര്‍ഷക സംരംഭകത്വം ത്വരിതപ്പെടുത്തണം

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാവരേയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക മേഖലയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകൾ, കാർഷിക സംരംഭം എങ്ങനെ വിജയകരമാക്കാം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറും സംരംഭകരുമായി അനുഭവങ്ങളും പങ്കുവെച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ 22 ന് കോതമംഗലം ബ്ലോക്കില്‍ വിതരണം ചെയ്യും

മുതിർന്ന ഏഴ് കർഷകരെ റവന്യൂ മന്ത്രി കെ രാജൻ ആദരിച്ചു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചന മത്സരം  എന്നിവയിൽ വിജയികളായവർക്ക്  ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

മണ്ണുത്തി വെറ്ററിനറി കോളേജ് മൈതാനിയിൽ  നടക്കുന്ന ഒല്ലൂർ കൃഷി സമൃദ്ധി കാർഷിക സംരഭകത്വ മേളയിൽ 18 സംരംഭകരുടെ സ്റ്റാളുകളിലായി ജൈവ പച്ചക്കറികളും വ്യത്യസ്ത ഉത്പന്നങ്ങളും ഒരുക്കിയിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി ,

ജില്ലാ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ പി ജെഷി, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യാവർമ്മ, വിവിധ കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Ollur Krishi Samridhi: Agricultural Entrepreneurship Fair concludes
Published on: 17 April 2022, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now