ആലപ്പുഴ: ജില്ലയിൽ കൃഷി വകുപ്പിൻറെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണത്തിന് 178 പച്ചക്കറിച്ചന്തകൾ നടത്തും. ഓഗസ്റ്റ് 27 മുതൽ 30 വരെ ആയിരിക്കും ഓണചന്തകൾ. Onam bazaars will be held from August 27 to 30.
വി എഫ് പി സി കെ യുടെതായി 10 സ്റ്റാളുകൾ, ഹോർട്ടികോർപ്പിൻറെ 60 സ്റ്റാളുകൾ എന്നിവ ഉൾപ്പെടെയാണ് 178 സ്റ്റാളുകൾ ജില്ലയിൽ സജ്ജീകരിക്കുക. ഇതു സംബന്ധിച്ച യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്നു. പച്ചക്കറി ചന്തകൾ നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ അറിയിച്ചു. സ്റ്റാളുകൾ നടത്തുന്നവർ കോവിഡ്19 ജാഗ്രത വെബ്സൈറ്റ് വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം ഉപയോഗിക്കണം. ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളുടെ പേരു വിവരങ്ങൾ സ്റ്റാളുകളിൽ ശേഖരിക്കണം. പച്ചക്കറി ചന്ത കളിലെ തിരക്ക് കുറയ്ക്കാനായി കൂടുതൽ കൗണ്ടറുകൾ ഉറപ്പാക്കണം. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിച്ചാണ് പച്ചക്കറി വാങ്ങാൻ ക്യൂ നിൽക്കുന്നത് എന്നും ഉറപ്പുവരുത്തേണ്ടതാണ്. ജീവനക്കാർക്കിടയിലും മാസ്ക് , സാനിറ്റൈസർ തുടങ്ങിയവ ഉറപ്പാക്കിയശേഷം ആയിരിക്കണം പച്ചക്കറി വില്ക്കേണ്ടത്. ഒരുകാരണവശാലും പച്ചക്കറി ചന്തകൾ മുമ്പിൽ ആൾക്കൂട്ടം അനുവദിക്കരുത്. ഹോർട്ടികോർപ്പിൻറെ തലവടി, കുമാരപുരം എന്നീ ഗോഡൗണുകളിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ശുചിമുറിയും വിശ്രമ സൗകര്യവും ഒരുക്കണം. ഇവരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തണം.
രോഗവ്യാപനം തടയുന്നതിനായാണ് ഇത്. യോഗത്തിൽ കൃഷി, ഹോർട്ടി കോർപ്പ്, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊവിഡ് പ്രതിസന്ധി:റബ്ബർ,ക്ഷീര,മൽസ്യ കർഷകരെ സഹായിക്കാൻ സഹകരണവകുപ്പ് ഒരുങ്ങുന്നു