Updated on: 18 August, 2021 11:34 PM IST
കർമ്മസേനയിലെ അംഗങ്ങൾക്ക് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉത്സവബത്ത വിതരണം ചെയ്യുന്നു

ചിങ്ങം ഒന്ന് കർഷക ദിനമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ വെച്ച് കാർഷിക കർമ്മസേനയിലെ അംഗങ്ങൾക്ക് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉത്സവബത്തയായി ഭക്ഷ്യധാന്യ കിറ്റും , ക്യാഷ് അവാർഡും വിതരണം ചെയ്തു.

കൊല്ലം കോർപ്പറേഷൻ സംഘടിപ്പിച്ച ഓണചന്തയോട് അനുബന്ധിച്ച് അതിന്റെ ഭാഗമായി പ്രവർത്തിച്ച കർമ്മസേനയിലെ അംഗങ്ങൾക്ക് ആണ് ഉത്സവബത്ത നൽകിയത്.

കർമ്മസേന അംഗങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം

കൊറോണയുടെ അതിപ്രസരം മൂലം പലപ്പോഴും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടുപോയ കർമ്മസേന അംഗങ്ങൾക്ക് ഒരു കൈത്താങ്ങായാണ് ഇത് നൽകിയത്.

ഇതൊരു സേവനമേഖല ആയതുകൊണ്ട് മറ്റ് പ്രസ്ഥാനങ്ങളെ പോലെ ബോണസ് പോലുള്ള ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല. എന്നാൽ ഈ വർഷം അതിനു ബദലായാണ് ഓണക്കിറ്റും അഞ്ചു കിലോ അരിയും ക്യാഷ് അവാർഡും ഉൾപ്പെടെ നൽകാൻ തീരുമാനിച്ചത് എന്ന് കർമ്മ സേന സെക്രട്ടറി ജവഹർ പറഞ്ഞു.

കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
കൃഷിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക കർമ്മസേന രൂപീകരിച്ചത്. 3 സെന്റ് മുതൽ 10 സെന്റ് വരെ മട്ടുപ്പാവ് കൃഷി ഉൾപ്പെടെ ചെയ്യുന്നതിൽ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയുള്ള കാർഷിക കർമ്മ സേനയിൽ ഇന്ന് ഏകദേശം പതിനഞ്ചോളം ടെക്നീഷ്യന്മാർ ഉണ്ട്‌.

ഗ്രോബാഗ് കൃഷി മുതൽ തെങ്ങുകയറ്റം വരെ വിദഗ്ധമായി ആയി ചെയ്തുകൊടുക്കുന്ന  ടെക്നിക്കൽ ടീം എന്നതിനുപരി ഒരു സാമൂഹിക പരിവർത്തനത്തിന് കാരണഭൂതരായി മാറിയിരിക്കുന്നു ഇന്ന് കൊല്ലത്തെ ഈ കാർഷിക കർമസേന .

വരുംദിനങ്ങളിൽ കർമ്മ സേന അംഗങ്ങൾക്ക് അതാത് മേഖലകളിൽ കൂടുതൽ വിദഗ്ധമായ പരിശീലനം നൽകി കൃഷിയെ ജില്ലയിൽ വ്യാപകമാക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കുമെന്ന് ട്രഷറർ കുരീപ്പുഴ അജിത്ത് പറഞ്ഞു.

സാംബൻ കെ ഊട്ടുപുരയിൽ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജവഹർ സ്വാഗതം പറഞ്ഞു. കൊല്ലം കൃഷിഭവൻ അഗ്രികൾച്ചർ ഫീൽഡ് ഓഫീസറായ പ്രകാശൻ ടി ആശംസകൾ നേർന്നു. ട്രഷറർ അജിത് കുരീപ്പുഴ നന്ദി പ്രകാശിപ്പിച്ചു.

English Summary: Onam kit distributed to karshika karmasena team
Published on: 18 August 2021, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now