Updated on: 25 July, 2021 7:43 AM IST
Onam kit distribution from July 31; 17 items are available

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണം കിറ്റ് വിതരണം ജൂലൈ 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഓഗസ്റ്റ് 16നു മുമ്പ് കിറ്റ് വിതരണം പൂ‍ര്‍ത്തിയാക്കാനാണ് പദ്ധതി.

ജൂൺ മാസത്തിലെ കിറ്റ് വിതരണം ഈ മാസം 28 ഓടെ പൂ‍ര്‍ത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ട‍ര്‍ റേഷൻ കടകൾക്ക് നി‍ര്‍ദ്ദേശം നൽകി.

​വിതരണം ഇങ്ങനെ

ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡുടമകൾക്കും, ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡുടമകൾക്കും, നീല കാർഡുടമകൾക്ക് ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 86 ലക്ഷം കാ‍ര്‍ഡ് ഉടമകൾക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.

17 ഇനം സാധനങ്ങൾ

റേഷൻ കാ‍ര്‍ഡ് ഉടമകൾക്ക് 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭിക്കുക. നെയ്യ്, കശുവണ്ടിപ്പരിപ്പ്, ഏലക്ക, സേമിയ ( 18 രൂപയുടെ ഒരു കവർ), മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്), ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ), വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ) പഞ്ചസാര (ഒരു കിലോ ,വില 39 രൂപ), തേയില (100 ഗ്രാം 26.50 രുപ), സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ), മുളക് പൊടി ( 100 ഗ്രാം വില 25 രൂപ), മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ), മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ), ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ), ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്), ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്), ഇവ കൊണ്ടുപോകാനുള്ള 12 രൂപ വിലയുള്ള തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്.

ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യ വാരം

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും.രണ്ടു മാസത്തെ പെൻഷൻ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.

55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.

English Summary: Onam kit distribution from July 31; 17 items are available
Published on: 25 July 2021, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now