Updated on: 2 June, 2022 2:38 PM IST
  1. കർഷകർക്ക് കൈത്താങ്ങായി ഓണാട്ടുകര എഫ് പി ഓ. കിസാൻ ക്രെഡിറ്റ് കാർഡ്, ക്ഷീര സംരഭകത്വ വികസന പദ്ധതി, രാഷ്ട്രീയ ഗോകുൽ മിഷൻ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ, ചെറുതും വലുതുമായ ഡയറി ഫാമുകൾ എന്നിവ തുടങ്ങുന്നതിനുള്ള അവസരമായി 'ക്ഷീരകര്‍ഷക ലോണ്‍ മേള' സംഘടിപ്പിക്കുന്നു. നിലവിലുള്ള ഫാമുകൾക്കും ക്ഷീര സംഘങ്ങൾക്കും സമീപിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കും രജിസ്ട്രെഷനുമായി 9 5 4 4 2 7 3 7 8 7 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
  2. പ്രവേശനോത്സവം  2022 സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പഴയ കെ.എസ്.ആർ.ടി.സി ബസുകൾ പഠനമുറികളാക്കി മാറ്റുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം മണക്കാട് സ്കൂളിൽ നടന്നു. നാൽപ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വിദ്യാർത്ഥികളാണ് വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: പതിനാലാം പഞ്ചവത്സര പദ്ധതി സബ്‌സിഡി മാർഗരേഖയായി, സംരംഭങ്ങൾക്കും തൊഴിലിനും ഊന്നൽ

  1. കാർബൺ പുറന്തള്ളുന്നത് കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആന്റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ ഷിപ്പിംഗ് ആന്റ് ഇ-മൊബിലിറ്റി ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചി മെട്രോ അനുബന്ധ സർവ്വീസിന് ഉപയോഗിക്കാൻ 10 ഹൈഡ്രജൻ ബസുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പെന്നു മന്ത്രി പറഞ്ഞു.  ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറായ ടൊയോട്ട മിറായ് രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജീനിയറിങ്ങിലെ വിദ്യാർഥികൾക്ക് പഠനത്തിനു നൽകിയ കാര്യവും മന്ത്രി ഇക്കൂട്ടത്തിൽ പരാമർശിച്ചു. വാഹനപ്പെരുപ്പംമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഇ-മൊബിലിറ്റി, പുനരുപയോഗ ഊർജ്ജമെന്നും അദ്ദേഹം പറഞ്ഞു.
  2. ആലപ്പുഴ ജില്ലയിലെ തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അഞ്ചാം വാര്‍ഡിലെ തോടിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുതറ പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജലനടത്തവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ ജല സ്രോതസുകള്‍ സമ്പൂര്‍ണ്ണ ജല ശുചിത്വ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. വാര്‍ഡ് തലത്തില്‍ ജലസഭ യോഗങ്ങളും ജലനടത്തവും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി അനില്‍കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സ്റ്റാലിന്‍, ബിന്ദു ഷിബു, ടി.കെ. സത്യാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി സതിദേവി രാമന്‍നായര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഡി.ആര്‍.സി. പരിശോധിക്കാന്‍ സ്വകാര്യലാബുകള്‍ക്ക് റബ്ബര്‍ ബോര്‍ഡിന്റെ അംഗീകാരം

  1. സുഭിക്ഷ കേരളം, ജനകീയമത്സ്യകൃഷിയുടെ ജില്ലാതല വിളവെടുപ്പിന് പന്തളം മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള തലക്കോട്ട ചിറയിൽ തുടക്കമിട്ടു. പൊതുജലാശയങ്ങള്‍ സംരക്ഷിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലാതല വിളവെടുപ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് നിര്‍വഹിച്ചു. ജില്ല ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നല്‍കി. ചടങ്ങിൽ വിവിധ വകുപ്പ്തല ജീവനക്കാരും പങ്കെടുത്തു.
  2. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി ജൂൺ 6ന് രാവിലെ 10.30ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂൺ 7ന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരും. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് സമിതിക്ക് ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവടുക്കും. കൂടാതെ മത്സ്യ-അനുബന്ധ തൊഴിലാളികളിൽ നിന്ന് പരാതി സ്വീകരിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതികൾ അല്ലെങ്കിൽ അപേക്ഷകൾ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പൈലറ്റ് പ്രോജക്റ്റിന് കീഴിൽ ഇന്ത്യ പോസ്റ്റ് ഗുജറാത്തിൽ ഡ്രോൺ ഉപയോഗിച്ച് മെയിൽ വിതരണം ചെയ്‌തു

  1. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് ഇന്ന് ന്യൂഡൽഹി നാസ്ക് കോംപ്ലക്‌സിലെ ICAR കൺവെൻഷൻ സെൻ്ററിൽ ലോക ക്ഷീരദിനം ആഘോഷിക്കുന്നു. ഉന്നത് പശുധൻ സാക്ഷത്ത് കിസാൻ എന്ന ആശയത്തിൽ സംഘടിപ്പിച്ച പരുപാടി, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് മന്ത്രി പരുഷോത്തം രുപാല മുഖ്യാതിഥിയായി. ചടങ്ങിൽ  75 സംരംഭകരുടെ സംഗമവും 75 ഇനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
  2. അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും, കേരള-കർണാടക തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യത. കേരള തീരത്ത് നിന്ന് ഇന്നും നാളെയും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പതിനൊന്നാം ഗഡു മോദി പുറത്തിറക്കി; നിങ്ങളുടെ പേര് പരിശോധിക്കാം

English Summary: Onattukara FPO is organizing 'Dairy Loan Fair'
Published on: 01 June 2022, 12:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now