1. News

PM Kisan: പതിനൊന്നാം ഗഡു മോദി പുറത്തിറക്കി; നിങ്ങളുടെ പേര് പരിശോധിക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണത്തിൻ്റെ എട്ട് വർഷം ആഘോഷിക്കുന്ന വേളയിലാണ് പിഎം കിസാന്റെ പതിനൊന്നാം ഗഡു പ്രകാശനം ചെയ്തത്. ഷിംലയിൽ നടക്കുന്ന പരിപാടിയിൽ മറ്റ് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായും മോദി സംവദിക്കും.

Saranya Sasidharan
PM Kisan: Modi releases 11th installment; check your name and beneficiary list
PM Kisan: Modi releases 11th installment; check your name and beneficiary list

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (31 മെയ് 2022) പുറത്തിറക്കി. ഷിംലയിൽ വെച്ച് നടന്ന 'ഗരീബ് കല്യാൺ സമ്മേളനം' എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21,000 കോടി രൂപ പ്രകാശനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണത്തിൻ്റെ എട്ട് വർഷം ആഘോഷിക്കുന്ന വേളയിലാണ് പിഎം കിസാന്റെ പതിനൊന്നാം ഗഡു പ്രകാശനം ചെയ്തത്. ഷിംലയിൽ നടക്കുന്ന പരിപാടിയിൽ മറ്റ് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായും മോദി സംവദിക്കും.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന എന്നത് ചില മാനദണ്ഡങ്ങൾക്ക് വിധേയമായി ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി അവതരിപ്പിച്ച കേന്ദ്ര പദ്ധതിയാണ്. ഈ സർക്കാർ പദ്ധതി പ്രകാരം എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുന്നു. ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു. സ്കീമിന് കീഴിലുള്ള പത്താം ഗഡു 2022 ജനുവരിയിൽ ആണ് പുറത്തിറങ്ങിത്.

നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തിയോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന്, നിങ്ങൾ PM കിസാൻ ബെനിഫിഷ്യറി സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റും പരിശോധിക്കേണ്ടതായിട്ടുണ്ട്.

പിഎം കിസാൻ യോഗ്യത

എല്ലാ കർഷകർക്കും പിഎം കിസാൻ പദ്ധതിയിലൂടെ സർക്കാരിൽ നിന്ന് ഗ്രാന്റുകൾ ലഭിക്കുന്നില്ല. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡത്തിലുൾപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ചെറുകിട നാമമാത്ര കർഷകർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കൂടാതെ, കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്കും പിഎം കിസാൻ പദ്ധതി പ്രകാരം ഗ്രാന്റുകൾ ലഭിക്കാൻ അർഹതയുണ്ട്.

ബെനിഫിഷ്യറി സ്റ്റാറ്റസ്/അക്കൗണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

പിഎം കിസാൻ അക്കൗണ്ട് നിലയോ ഗുണഭോക്താക്കളുടെ പട്ടികയോ പരിശോധിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക;

പിഎം കിസാൻ വെബ്സൈറ്റിലേക്ക് പോകുക  PM KISAN Official 

ഹോംപേജിൽ നിങ്ങൾ farmers corner കണ്ടെത്തും

ആ വിഭാഗത്തിന് കീഴിൽ, ഗുണഭോക്തൃ നിലയോ ഗുണഭോക്തൃ പട്ടികയോ ഓരോന്നായി നോക്കുക

നിങ്ങൾ ഗുണഭോക്തൃ പട്ടികയിൽ ക്ലിക്ക് ചെയ്താൽ, ഒരു പുതിയ പേജ് തുറക്കും

ഇവിടെ ചോദിച്ച വിശദാംശങ്ങൾ നൽകുക

തുടർന്ന് സംസ്ഥാനം, ജില്ല, തഹസിൽ, ഗ്രാമത്തിന്റെ പേര് എന്നിവ തിരഞ്ഞെടുക്കുക

സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഗുണഭോക്താക്കളുടെ മുഴുവൻ പട്ടികയും സ്ക്രീനിൽ ദൃശ്യമാകും. പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ : 500 രൂപയുടെ വ്യാജ നോട്ടുകളിൽ 100 % ത്തിലധികം വർധനവെന്ന് ആർബിഐ റിപ്പോർട്ട്

പിഎം കിസാൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം

പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക

പേയ്‌മെന്റ് ടാബിന് കീഴിൽ, ഇന്ത്യയുടെ മാപ്പ് തിരയുക

വലതുവശത്തുള്ള 'ഡാഷ്ബോർഡ്' പരിശോദിക്കുക

അതിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ ഒരു പുതിയ പേജിലേക്ക് കൊണ്ടുപോകും

വില്ലേജ് ഡാഷ്‌ബോർഡ് ടാബിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക

നിങ്ങളുടെ സംസ്ഥാനം/ ജില്ല/ ഉപജില്ല & പഞ്ചായത്ത് തിരഞ്ഞെടുക്കുക

അവസാനം, ഷോ ബട്ടണിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് നിങ്ങളുടെ വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ : IRCTCയിലൂടെ 80,000 രൂപ വരെ വീട്ടിലിരുന്ന് സമ്പാദിക്കാം: അധിക വരുമാനത്തിന് ഇത് മികച്ച ഓപ്ഷൻ

English Summary: PM Kisan: Modi releases 11th installment; check your name and beneficiary list

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds