2021 മാര്‍ച്ചോടെ 100 ശതമാനം പേരും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന സംവിധാനത്തിന് കീഴില്‍.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തങ്ങളുടെ റേഷന്‍ കാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാന്‍ പ്രാപ്തമാക്കും വിധം പോര്‍ട്ടബിലിറ്റി. 23 സംസ്ഥാനങ്ങളിലെ 67 കോടി ഉപഭോക്താക്കള്‍ക്ക് ഓഗസ്‌റ്റോടെ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. 83 ശതമാനം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും
അടുത്ത രണ്ട് മാസം കൊണ്ട് എട്ട് കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 3,500 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരുകളാണ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നുവെന്നതിനാല്‍ കാര്‍ഡുടമയുടെ പേരുള്ള റേഷന്‍ കടയില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ.
ഉപഭോക്താവ് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോള്‍ ആ സംസ്ഥാനത്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കണം. മറ്റു സങ്കീര്‍ണതകളുമുണ്ട്. ഉദാഹരണമായി, വിവാഹത്തിനുശേഷം ഒരു സ്ത്രീ മാതാപിതാക്കളുടെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടി ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കാര്‍ഡില്‍ പേര് ചേര്‍ക്കണം.
പൊതുവിതരണ സംവിധാനത്തിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
A country, through a ration card, aims to solve these problems in the public distribution system.
തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം 4.1 കോടി ആളുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. കൂടാതെ, 1.4 കോടി പേര്‍ (സംസ്ഥാനത്തിനകത്തും പുറത്തേക്കും) തൊഴിലിനായും താമസം മാറ്റിയിട്ടുണ്ട്.
കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ റേഷന്‍ കാര്‍ഡില്ലാത്ത എട്ട് കോടി ഇതര സംസ്ഥാന തൊഴിലാളികളില്‍ ഓരോരുത്തര്‍ക്കും അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യവും ഒരു കിലോഗ്രാം കടലയും അടുത്ത രണ്ട് മാസത്തേക്ക് നല്‍കും.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന- ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. The pilot project of one country and one ration card scheme was launched last year in Telangana, Andhra Pradesh and Maharashtra-Gujarat.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ ആനുകൂല്യം നാലായിരമാക്കി ഉയർത്തി, ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം