Updated on: 26 December, 2024 5:10 PM IST
കാർഷിക വാർത്തകൾ

1. രണ്ടാമത് കാര്‍ഷിക സംസ്‌ക്കാരിക മേളയായ കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ ചേര്‍ത്തല പൊലിമയ്ക്ക് വർണ്ണാഭമായ തുടക്കം. ഉദ്ഘടന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ഘോഷയാത്രയ്ക്ക് കൃഷിമന്ത്രി കൃഷിമന്ത്രി ശ്രീ.പി പ്രസാദ് , തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. കാർഷികമേളയുടെ ഭാഗമായി സെൻ്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ സർക്കാർ, അർദ്ധസർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ 80 ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ, വികസന സെമിനാറുകൾ, കർഷക ഗ്രൂപ്പുകൾക്കും സംരംഭകർക്കും അവരുടെ ആശയവിപുലീകരണത്തിനും അവ പ്രാവർത്തികമാക്കാനും സഹായിക്കുന്ന ഡി പി ആർ ക്ലിനിക്ക്, കാർഷികോല്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണന സാധ്യതകൾ കണ്ടെത്തുവാൻ സഹായകരമാകുന്ന ബി ടു ബി മീറ്റ് തുടങ്ങിയവയും കരപ്പുറം കാഴ്ചകളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ കാര്‍ഷിക വിപണന മേഖലയില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍ സഹായിക്കുന്ന ബി ടു ബി മീറ്റ് നാളെ സംഘടിപ്പിക്കും. പത്തു ദിവസം നീളുന്ന കാർഷികമേള ഡിസംബർ 29 ന് അവസാനിക്കും.

2. കേരള കാർഷിക സർവ്വകലാശാല, അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ, 'ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം' എന്ന വിഷയത്തിൽ, ഡിസംബർ 30-ാം തീയതി പ്രായോഗിക ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും 0487 2438332, 9778436265 എന്നീ നമ്പരുകളിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളതെന്നും അറിയിപ്പിൽ പറയുന്നു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയായ ഗ്രീൻ അലർട്ടാണ് എല്ലാ ജില്ലകളിലും നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ മിതമായ തോതിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: One Day Training Program on 'Entrepreneurship Development in Food Processing Sector'... more Agriculture News
Published on: 26 December 2024, 05:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now